- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖദാമത്ത് ഇന്റർഗ്രേറ്റഡിന് വീണ്ടും കുവൈത്ത് കോൺസുലേറ്റിന്റെ അംഗീകാരം; ഗാംകയുടെ അംഗീകാരം റദ്ദാക്കി; കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് ആരോഗ്യ പരിശോധനക്ക് മുംബൈയിലോ ഡൽഹിയിലോ പോകേണ്ടി വരും
മുംബൈ: കുവൈത്തിലേയ്ക്ക് ജോലി തേടുന്നവർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള അവകാശം വീണ്ടും ഖദാമത്ത് ഇന്റർഗ്രേറ്റഡ് സൊല്യൂഷൻസിന് നൽകി കുവൈത്ത് കോൺസുലേറ്റ് ഉത്തരവ് പുറത്തിറക്കിയതോടെ മലയാളി തൊഴിൽ അന്വേഷണകർ വീണ്ടും ദുരിതത്തിൽ. ഇപ്പോൾ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ഗാംകയുടെ അംഗീകാരം കുവൈത്ത് കോൺസുലേറ്റ് റദ്ദാക്കിയ ശേഷമാണ ഖദാമത
മുംബൈ: കുവൈത്തിലേയ്ക്ക് ജോലി തേടുന്നവർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള അവകാശം വീണ്ടും ഖദാമത്ത് ഇന്റർഗ്രേറ്റഡ് സൊല്യൂഷൻസിന് നൽകി കുവൈത്ത് കോൺസുലേറ്റ് ഉത്തരവ് പുറത്തിറക്കിയതോടെ മലയാളി തൊഴിൽ അന്വേഷണകർ വീണ്ടും ദുരിതത്തിൽ. ഇപ്പോൾ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ഗാംകയുടെ അംഗീകാരം കുവൈത്ത് കോൺസുലേറ്റ് റദ്ദാക്കിയ ശേഷമാണ ഖദാമത്ത് ഇന്റർഗ്രേറ്റഡിന് നൽകിയത്. ഇതോടെ കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് വീണ്ടും ആരോഗ്യ പരിശോധനയ്ക്കായി മുംബൈയിലോ ഡൽഹിയിലോ പോകേണ്ടി വരും.
കുവൈത്തിലേക്ക് പോകുന്നവർക്കുള്ള വൈദ്യ പരിശോധന നടത്തുന്ന ഏജൻസിയായ ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് അംഗീകാരം റദ്ദാക്കിയിരുന്നു. ഖദാമത്തിന്റെ അംഗീകാരം ജൂണിലാണ് കുവൈത്ത് കോൺസുലേറ്റ് റദ്ദാക്കിയത്. കുവൈത്ത് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയ്ൻ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. ഇതിന് പകരം കേരളത്തിൽ പതിനഞ്ച് കേന്ദ്രങ്ങളുള്ള ഗാംകക്ക് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അംഗീകാരം നൽകുകയും ചെയ്തിരുന്നു.
ഖദാമത്ത് ഏജൻസി സർട്ടിഫിക്കറ്റിന് ഇരുപത്തി അയ്യായിരം രൂപയായിരുന്നു ഫീസായി ഈടാക്കിയിരുന്നത്. മെഡിക്കൽ പരിശോധനകൾക്ക് 60 ഡോളറിൽ കവിയരുതെന്ന് ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെ (ജിസിസി) ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിയമമുണ്ടായിരുന്നെങ്കിലും ഖദാമത്ത് വൻ ഫീസാണ് ഈടാക്കിയിരുന്നത്. മെഡിക്കൽ പരിശോധനകൾക്ക് 60 ഡോളറിൽ കവിയരുതെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിലിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിയമമുള്ളപ്പോഴായിരുന്നു ഖദാമത്തിന്റെ കൊള്ള. ഇവർക്കാവട്ടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഓഫീസ് ഉണ്ടായിരുന്നത്. കൊച്ചിയിലും ഹൈദരാബാദിലും ഓഫീസുകൾ ഉണ്ടായിരുന്നെങ്കിലും അവ പിന്നീട് പൂട്ടുകയായിരുന്നു.
അതുകൊണ്ട് തന്നെ കേരളത്തിലെ തൊഴിലന്വേഷകർക്ക് ഫീസിന് പുറമെ യാത്രാ ഇനത്തിലും വൻ തുക ചെലവാകുമായിരുന്നു. ഈ ഓഫീസുകളിലാവട്ടെ പരിശോധനയ്‌ക്കോ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനോ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. പരിശോധനയ്‌ക്കെത്തുന്നവർക്ക് പരിശോധനയ്ക്കായി മണിക്കൂറുകളോളം പൊരുവെയിലത്ത് നിൽക്കേണ്ടിയും വരുന്നതായും വ്യാപകമായ പരാതി ഉണ്ടായിരുന്നു. ഇതിനെതിരെ തൊഴിലന്വേഷകർ പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് കുവൈത്ത് സർക്കാർ ഖദാമത്തിന്റെ അംഗീകാരം റദ്ദാക്കിയത്.
ഖദാമത്തിന് പകരം പരിശോധന നടത്താനുള്ള അംഗീകാരം ലഭിച്ച ഗാംക 3500 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. ഇവർക്കാവട്ടെ കേരളത്തിൽ പതിനഞ്ച് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. കേരളത്തിലെ തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമായിരുന്നു ഇത്. ഇതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.