- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്വാനം കലയാക്കിയ ഖലാസിമാരുടെ പ്രവർത്തനമികവ് ലോക പൈതൃക പട്ടികയിൽ എത്തുമോ? കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കും; വളപട്ടണത്തെയും ബേപ്പൂരിലെയും ഖലാസിമാർ പ്രതീക്ഷയിൽ
കണ്ണൂർ: ദുരന്ത മേഖലകളിൽ ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തുന്ന ഖലാസിമാരുടെ പ്രവർത്തനങ്ങൾ ലോക പൈതൃകപ്പട്ടികയിൽപ്പെടുത്താൻ ശ്രമം. കണ്ണൂർ ജില്ലയിലെ വളപട്ടണവും കോഴിക്കോട്ടെ ബേപ്പൂരും മാത്രമാണ് മാപ്പിള ഖലാസിമാർ ഇപ്പോൾ നിലനിൽക്കുന്നത്. ദുരന്ത മേഖലകളിൽ അതിവേഗമെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വമേറ്റെടുക്കുന്ന മാപ്പിള ഖലാസിമാരുടെ
കണ്ണൂർ: ദുരന്ത മേഖലകളിൽ ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തുന്ന ഖലാസിമാരുടെ പ്രവർത്തനങ്ങൾ ലോക പൈതൃകപ്പട്ടികയിൽപ്പെടുത്താൻ ശ്രമം. കണ്ണൂർ ജില്ലയിലെ വളപട്ടണവും കോഴിക്കോട്ടെ ബേപ്പൂരും മാത്രമാണ് മാപ്പിള ഖലാസിമാർ ഇപ്പോൾ നിലനിൽക്കുന്നത്.
ദുരന്ത മേഖലകളിൽ അതിവേഗമെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വമേറ്റെടുക്കുന്ന മാപ്പിള ഖലാസിമാരുടെ കഴിവ് ജന്മ സിദ്ധമാണ്. ക്രയിൻ പോലുള്ള അത്യാധുനിക യന്ത്രങ്ങൾക്കും അസാധ്യമായ പ്രവർത്തനങ്ങൾ ഖലാസിമാർ ഏറ്റെടുത്ത് നിർവ്വഹിക്കുന്നത് ഇക്കാലത്തും ആശ്ചര്യപ്പെടുത്തുന്നതാണ്.
ഏതാനും വർഷം മുമ്പ് മലേഷ്യയിലെ ഫാക്ടറിയിലേക്ക് നിർമ്മാണപ്രവർത്തനത്തിന് വളപട്ടണത്തെ ഖലാസിമാരെ കൊണ്ടുപോയി ജോലി ചെയ്തത് ലോക മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പരമ്പരാഗതമായി മാപ്പിള ഖലാസിമാരുടെ നേച്വറൽ എഞ്ചിനീയറിങിന്റെ സവിശേഷതയെക്കുറിച്ച് നിയമ സഭയിൽ കഴിഞ്ഞ ദിവസം കണ്ണൂർ എംഎൽഎ. അബ്ദുള്ളക്കുട്ടിയാണ് വെളിപ്പെടുത്തിയത്.
അദ്ധ്വാനത്തെ കലയാക്കിയ ഖലാസിമാരുടെ പ്രവർത്തനം യുനസ്‌കോയുടെ നാച്ചുറൽ കൾച്ചറൽ ഹെറിട്ടേജ് ഇനത്തിൽ പ്പെടുത്തണമെന്നാണ് ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടത്. ഖലാസിമാരുടെ സന്നദ്ധ രക്ഷാപ്രവർത്തനവും അതിന്റെ മികവും ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിക്കേണ്ടതാണെന്നും അതിനുള്ള എല്ലാ ശ്രമവും നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഭയിൽ ഉറപ്പു നൽകി. നിയമ സഭയിൽ തങ്ങളുടെ അദ്ധ്വാനവും കഴിവും വിഷയമായതോടെ വളപട്ടണത്തെ ഖലാസിമാർ വലിയ പ്രതീക്ഷയിലാണ്. പരമ്പരാഗതമായി തുടർന്നു പോന്ന തങ്ങളുടെ കാര്യക്ഷമതക്കും അദ്ധ്വാനത്തിനും സർക്കാർ തലത്തിൽ പരിഗണിക്കപ്പെട്ടതു തന്നെ ഖലാസിമാരിൽ സന്തോഷമുളവാക്കിയതായി വളപട്ടണത്തെ പ്രമുഖ ഖലാസി കെ.എം. ഹാഷിം മറുനാടൻ മലയാളിയോട് പറഞ്ഞു.
പെരുമൺ കടലുണ്ടി ട്രയിൻ ദുരന്തങ്ങളിൽ റെയിൽവേയുടെ അത്യന്താധുനിക സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ വളപട്ടണത്തേയും ബേപ്പൂരിലേയും ഖലാസിമാരാണ് ട്രയിൻ പൊക്കിയെടുത്തത്. ഇരുപതിലേറെ പേർ മരിച്ച ചാല ഗ്യാസ് ദുരന്തത്തിലും ശ്ലാഘനീയമായ പ്രവർത്തനമാണ് ഖലാസിമാരുടേതെന്ന് അധികാരികൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ഇന്നും ഖലാസിമാർക്ക് നല്ല ഡിമാന്റാണ്. ഹിന്ദുസ്ഥാൻ ലിവർ, ടൈഗർ സ്റ്റീൽസ് മുംബൈ, വിപ്രോ എന്നീ സ്ഥാപനങ്ങൾ അവരുടെ ഫാക്ടറി നിർമ്മാണത്തിനും മറ്റും ഖലാസിമാരെ തേടിയെത്തുന്നുണ്ട്.
അറബിനാടുകളും മറ്റുമായുണ്ടായ പഴയ നാവിക വ്യാപാരത്തിൽ നിന്നും രൂപപ്പെട്ടതാണ് ഈ ഭാരാദ്ധ്വാന മേഖലയെന്നാണ് ചരിത്രം. മുടിയേറ്റ് , കൂടിയാട്ടം, എന്നീ ഇനങ്ങളാണ് യുനസ്‌ക്കോയുടെ കേരളത്തിൽ നിന്നുള്ള നാച്വറൽ കൾച്ചറൽ ഹെറിട്ടേജ് ഇനത്തിൽപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം കേന്ദ്ര സർക്കാർ യോഗാഭ്യാസത്തെ പൈതൃകപ്പട്ടികയിൽ പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഖലാസിമാരുടെ അദ്ധ്വാന രീതിയെ ഈ പട്ടികയിൽപ്പെടുത്തിയാൽ ഈ ഇനത്തിൽ ഏറ്റവും കൂടുതൽ പൈതൃക പട്ടികയിൽ സ്ഥാനം പിടിക്കുന്ന സംസ്ഥാനമായി കേരളം മാറും. മലയിലും സമുദ്രത്തിലും രക്ഷാ പ്രവർത്തനത്തിന് കുതിച്ചെത്തുന്ന ഖലാസിമാർ അംഗീകാരത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിപ്പാണ്.