കോഴിക്കോട്: കേരളത്തിലെ മുസ്ലിം സ്ത്രീകൾ മുഖം മറയ്ക്കുന്നത് എന്തിനെന്ന് പ്രമുഖ പത്രപവർത്തകനും കോളമിസ്റ്റും സൗദി ഗസറ്റ് പത്രാധിപരുമായ (എഡിറ്റർ അറ്റ് ലാർജ്) ഖാലിദ് അൽ മഈന. സൗദിയിലെ ഏറ്റവും വലിയ പത്രമാണ് സൗദി ഗസറ്റ്. മാദ്ധ്യമം പത്രമാണ് മഈലനയുടെ അഭിപ്രായം റിപ്പോർട്ട് ചെയ്തത്.

അറേബ്യയിലെ സ്ത്രീകൾ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഗൾഫ് സ്ത്രീകളാവാൻ ശ്രമിക്കേണ്ട കാര്യമില്ല. തലയും മുഖവും മറക്കുന്നതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. അത് ചില പ്രദേശങ്ങളിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും കൂടിക്കാഴ്ചയിൽ ഖാലിദ് അൽ മഈന പറഞ്ഞു. 1980വരെ അറബ് മുസ്ലിം ലോകം മതേതരമായിരുന്നു. അഫ്ഗാൻ യുദ്ധത്തോടെ മൗലവിമാർ മതം ഹൈജാക്ക് ചെയ്തൂ. കേരളത്തിൽ നിന്നു വരുന്ന ചിലർ ഇതാണ് മതമെന്ന് തെറ്റിദ്ധരിച്ചു.

എന്നാൽ ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണ്. സദ്ദാം ഹുസൈന്റ വിദേശകാര്യ മന്ത്രി താരിഖ് അസീസ് ക്രിസ്ത്യാനി ആയിരുന്നു. മതം തീർത്തും വ്യക്തിപരമായ കാര്യമാണ്. ആത്മീയതയാണ് മതത്തേക്കാൾ പ്രധാനം. നിങ്ങൾ ഏതു മതക്കാരനാണ് എന്നത് എനിക്ക് പ്രശ്‌നമല്ല. നിങ്ങൾ എന്നോട് എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതും അതാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നുണ്ട്.

തം തീർത്തും വ്യക്തിപരമാണ്. നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതും അതാണ്. 1980 വരെ അറബ് മുസ്ലിം ലോകം മതേതരമായിരുന്നു. അഫ്ഗാൻ യുദ്ധത്തോടെ മുല്ലമാർ മതം ഹൈജാക് ചെയ്തു. കേരളത്തിൽനിന്നു വരുന്ന ചിലർ ഇതാണ് മതമെന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണ്.

സൗദിയിൽ സമ്പൂർണ ഏകാധിപത്യമാണെന്ന് കരുതുന്നവരുണ്ട്. രാജാവ് വന്ന് ഒരാളെ കൊല്ലണമെന്ന് പറഞ്ഞാൽ നടക്കില്ല. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും സജീവമായ കാലത്ത് വിവരങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്ന് ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തീർത്ഥാടനത്തിനിടെ മരിച്ച സ്വദേശികളുടെ കണക്ക് പല മാദ്ധ്യമങ്ങളും ശേഖരിച്ചിരുന്നില്ല.

കേരളത്തിലെ മുസ്ലിം സ്ത്രീകളെ പർദ ധരിക്കാൻ പുരുഷന്മാർ നിർബന്ധിക്കുന്നത് എന്തിനാണെന്ന് അറിയില്ല. വേഷം പ്രദേശങ്ങളിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. അറബ് സ്ത്രീകളുടെ വേഷം ഇവിടുത്തെ സ്ത്രീകൾ അനുകരിക്കേണ്ടതില്ല. സ്ത്രീകൾക്ക് സൗദിയിൽ അർഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. സർക്കാറിന്റെ 50 അംഗ ശൂറയിൽ 30 പേരും സ്ത്രീകളാണ്. 20 മുൻസിപ്പൽ സീറ്റിൽ സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഖാലിദ് അൽ മഈന ചൂണ്ടിക്കാട്ടി.

തീവ്രവാദ സംഘടനയായ ഐ.എസിന് ഇസ്ലാമുമായി ഒരു ബന്ധവുമി?െല്ലന്നും അതൊരു കൾട്ട് മാത്രമാണെന്നും ഖാലിദ് അൽ മഈന പറഞ്ഞു. മതകാര്യങ്ങളിൽ നിഷ്ഠ ഇല്ലാത്തവരാണ് അവർ. നമസ്‌കാരം നിർവഹിക്കാത്തവർപോലും അക്കൂട്ടത്തിലുണ്ട്. സൗദിയിലെ ചില ഗ്രൂപ്പുകൾ ഐസിസിന് പണം നൽകുന്നുണ്ടാവാം. എന്നാൽ, സൗദി ഭരണകൂടം ഈ ഗ്രൂപ്പിനെ സഹായിക്കുന്നില്ല. കേരളത്തിൽ ഹ്രസ്വ സന്ദർശനത്തിനത്തെിയ മഈന 'മാദ്ധ്യമം' പത്രാധിപ സമിതി അംഗങ്ങളുമായി സംസാരിക്കവേയാണ് നിലപാടുകൾ വിശദീകരിച്ചത്.