- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിൽ കോവിഡ് വ്യാപനം ശക്തമായാൽ ഉത്തരവാദി പഞ്ചാബ് സർക്കാർ ആയിരിക്കും; കർഷക പ്രക്ഷോഭത്തിന് പിന്നാലെ അമരീന്ദർ സിങിനെതിരെ വാളെടുത്ത് ഘട്ടർ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കർഷക സമരത്തിന്റെ പേരിൽ ഹരിയാന-പഞ്ചാബ് മുഖ്യമന്ത്രിമാർ തമ്മിലുള്ള വാക്പോര് തുടരുന്നു. ഹരിയാനയിൽ കോവിഡ് 19 വ്യാപനം ശക്തമായാൽ അതിന് കാരണം പഞ്ചാബ് സർക്കാർ ആയിരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു.
ഇക്കാര്യം സംസാരിക്കാൻ വേണ്ടി താൻ പഞ്ചാബ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം ഫോൺ എടുത്തില്ല എന്നും ഘട്ടർ ആരോപിച്ചു. നേരത്തെ, ഘട്ടർ തന്നെ വിളിച്ചിട്ട് താൻ പ്രതികരിച്ചില്ല എന്നത് നുണയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു. തന്റെ കർഷകരോട് ചെയ്യേണ്ടതെല്ലാം ചെയ്തതിന് ശേഷം, ഇനി പത്തു തവണ വിളിച്ചാലും ഘട്ടറിന്റെ ഫോൺ എടുക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ നിന്ന് ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ പോയ കർഷകരെ അംബാലയിൽ ഹരിയാന പൊലീസ് തടഞ്ഞതോടെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ വാക്പോര് ആരംഭിച്ചത്.കർഷകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതായപ്പോഴാണ് ഹരിയാന സർക്കാർ അതിർത്തികൾ തുറന്നത്.
കർഷകർക്ക് എതിരെ ഹരിയാന സർക്കാർ സ്വീകരിച്ചത് ക്രൂര നടപടികൾ ആണെന്ന് ആരോപിച്ച് അമരീന്ദർ സിങ് രംഗത്തെത്തി. പഞ്ചാബിൽ നിന്നെത്തിയ കർഷകർക്കൊപ്പം ഖലിസ്ഥാൻ തീവ്രവാദികളുമുണ്ടെന്നും ഇതിനുള്ള തെളിവ് തങ്ങളുടെ കൈവശമുണ്ട് എന്നും ഘട്ടർ തിരിച്ചടിച്ചിരുന്നു.
മറുനാടന് ഡെസ്ക്