ഫ്ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയൻ സംഘടിപ്പിക്കുന്ന പ്രതിവാര മോഹിനിയാട്ടം ശിൽപ്പശാല തുടങ്ങി. നവംബർ 22 മുതൽ ഡിസംബർ 20 വരെ നാല് ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ മോഹിനിയാട്ടം തിയറിയും പ്രായോഗിക പരിശീലനവും നൽകും .

ലൂസിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന നൃത്താലയ സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്ടർ അർച്ചനാ നായരാണ് ശിൽപ്പശാലയിൽ ക്ലാസുകൾ നൽകുന്നത്. നാലാഴ്ച നീണ്ടുനിൽക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിനായി നൂറോളം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലുമുള്ള കെഎച്ച്എൻഎയുടെ എല്ലാ അംഗസംഘടനകളിലുള്ളവർക്കും ശിൽപ്പശാലയിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്ന് റീജിയൻ വൈസ് പ്രസിഡന്റ് അഞ്ജനാ കൃഷ്ണൻ പറഞ്ഞു .

നവംബർ 22 , ഡിസംബർ 6, 13, 20 തീയതികളിൽ വൈകുനേരം നാല് മണി (EST), ഒരു മണി (PST) എന്നീ സമയങ്ങളിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

ശിൽപ്പശാല സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അഞ്ജനാ കൃഷ്ണൻ , റീജിയൻ വൈസ് പ്രസിഡണ്ട് : (813 ) 474 8468, ഡോ .ജഗതി നായർ (561 ) 632 8920, അശോക് മേനോൻ (407 ) 446 6408.