- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.എച്ച്.എൻ.എ കൺവൻഷൻ രജിസ്‌ട്രേഷൻ ഹ്യുസ്റ്റണിൽ വൻ വിജയത്തിലേക്ക്
ഹ്യൂസ്റ്റൺ: ഹ്യുസ്റ്റനിലും സമീപ പ്രദേശങ്ങളിലും നിന്ന് ഡാലസിൽ നടക്കുന്ന എട്ടാമത് കെ എച്ച്എൻ എ കൺവൻഷനിൽ രജിസ്‌ട്രേഷൻ ശക്തമായി പുരോഗമിക്കുന്നു. രജിസ്‌ട്രേഷൻ ജൂൺ 10 നു അവസാനിക്കുമ്പോൾ കുറഞ്ഞത് 50 രജിസ്‌ട്രേഷനിലേക്കെത്തുകയാണ് ഹ്യുസ്റ്റൻ പ്രദേശം. കഴിഞ്ഞ തവണത്തേക്കാൾ അഞ്ചിരട്ടിയോളം വരുമിത് . ഇത്തവണ സമീപ നഗരങ്ങൾക്ക് പുറമേ ബ്യുമൊന്റ
ഹ്യൂസ്റ്റൺ: ഹ്യുസ്റ്റനിലും സമീപ പ്രദേശങ്ങളിലും നിന്ന് ഡാലസിൽ നടക്കുന്ന എട്ടാമത് കെ എച്ച്എൻ എ കൺവൻഷനിൽ രജിസ്‌ട്രേഷൻ ശക്തമായി പുരോഗമിക്കുന്നു. രജിസ്‌ട്രേഷൻ ജൂൺ 10 നു അവസാനിക്കുമ്പോൾ കുറഞ്ഞത് 50 രജിസ്‌ട്രേഷനിലേക്കെത്തുകയാണ് ഹ്യുസ്റ്റൻ പ്രദേശം. കഴിഞ്ഞ തവണത്തേക്കാൾ അഞ്ചിരട്ടിയോളം വരുമിത് . ഇത്തവണ സമീപ നഗരങ്ങൾക്ക് പുറമേ ബ്യുമൊന്റ്, പോർട്ട് ആർതർ പോലെയുള്ള പ്രദേശങ്ങളിലും കൺവൻഷൻ രജിസ്‌ട്രേഷൻ വിജയകരമായി നടന്നു.
കേരള ഹിന്ദു സൊസെറ്റി, ഗ്രേറ്റർ ഹ്യുസ്റ്റൻ എൻ എസ് എസ് ,ശ്രീ നാരായണ മിഷൻ ഉൾപ്പടെ വിവിധ സംഘടനകൾ കൺവൻഷന് പിന്തുണ അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. വിവിധ പാക്കേജുകളിലായി കെ എച് എൻ എ പ്രസിദ്ധീകരിച്ച രജിസ്‌ട്രേഷൻ ആണ് ജൂൺ 10 നു അവസാനിക്കുന്നത്. അതിനു ശേഷമുള്ള രജിസ്‌ട്രേഷനുകളുടെ നിരക്കുകൾ കൺവൻഷൻ നടക്കുന്ന ഹയാട്ട് റീജൻസിയിലെ റൂം ലഭ്യത അനുസരിച്ച് വ്യത്യാസം വരും. ഓൺലൈൻ ആയി രജിസ്ടർ ചെയ്യാൻ www.namaha .org സന്ദർശിക്കുക .കൂടുതൽ വിവരങ്ങൾക്ക് :രഞ്ജിത് നായർ (5516891543) , എ പി ഹരിദാസ് ( 9724621479). രഞ്ജിത്ത് നായർ അറിയിച്ചതാണിത്.



