ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലാ ഹിന്ദു സംഗമം ഒക്‌ടോബർ എട്ടാംതീയതി ഗ്ലെൻവ്യൂവിലുള്ള വിൻധം ഗ്ലെൻവ്യൂ ഡ്യൂറ്റ്‌സിൽ നടത്തുന്നതാണ്. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രസന്നൻ പിള്ള ചെയർമാനും, എം.എൻ.സി നായർ കൺവീനറായും വിപുലമായ കമ്മിറ്റിയും നിലവിൽ വന്നു.

മിഡ്‌വെസ്റ്റ് മേഖലയിലുള്ള ഹിന്ദു കുടുംബങ്ങളെ ഈ സംഗമത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചെയർമാൻ പ്രസന്നൻ പിള്ള പറഞ്ഞു. വിവിധ സെമിനാറുകൾ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ പ്രധാന പരിപാടികളാണ്.

കോ- കൺവീനർമാരായി അനൂപ് രവീന്ദ്രനാഥ്, സുരേഷ് സുകുമാരൻ, വാസുദേവൻ പിള്ള, ദീപക് നായർ, ബൈജു മേനോൻ, രാജ് ഉണ്ണി, ഡോ. നിഷാന്ത് പിള്ള, ബാബു അമ്പാട്ട്, സുരേഷ് നായർ എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഷിക്കാഗോ ഏരിയാ കോർഡിനേറ്റർ അരവിന്ദ് പിള്ളയാണ്.

ഈ മേഖലാ സമ്മേളനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞതായി ചെയർമാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.namaha.org  ൽ ലഭ്യമാണ്. വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഹിന്ദു കുടുംബങ്ങളേയും ഈ മിഡ്‌വെസ്റ്റ് മേഖലാ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ എം.എൻ.സി നായർ പറഞ്ഞു. സതീശൻ നായർ അറിയിച്ചതാണിത്.