ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്‌ടോബർ എട്ടിനു നടക്കുന്ന മിഡ്‌വെസ്റ്റ് റീജിയണൽ സംഗമത്തിന്റെ കിക്ക്ഓഫ് ഓഗസ്റ്റ് 28നു ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ | (2200 S. Elmhurst Road, MT. Prospect)| വച്ചു നടത്തുന്നതാണെന്ന് ചെയർമാൻ പ്രസന്നൻ പിള്ള അറിയിച്ചു.

മിഡ്‌വെസ്റ്റ് റീജിയണിലുള്ള എല്ലാ ഹൈന്ദവ കുടുംബങ്ങളേയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കിക്ക്ഓഫിൽ പങ്കെടുക്കുകയും, അതോടൊപ്പം ഒക്‌ടോബർ എട്ടിനു നടക്കുന്ന റീജിയണൽ സംഗമത്തിൽ പങ്കെടുത്ത് ഈ ചടങ്ങ് ഒരു വൻ വിജയമാക്കിത്തീർക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ചടങ്ങിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും പ്രസന്നൻപിള്ള (630 935 2990), എം.എൻ.സി നായർ (217 649 1146).