- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഫ്രൂട്സും വെജിറ്റബിൾസും നിങ്ങൾ ഫ്രിഡ്ജിൽ വെക്കാറുണ്ടോ? ഫോർക്കും കത്തിയും നിങ്ങൾ ഡിഷ്വാഷറിൽ ഇടാറുണ്ടോ? അടുക്കളയിലെ ചില ആന മണ്ടത്തരങ്ങളുടെ കഥ
അടുക്കള രുചിയുടെ മാത്രമല്ല, ആനമണ്ടത്തരങ്ങളുടെയും കലവറയാണ്. പലപ്പോഴും നാം ചെയ്യുന്ന കാര്യങ്ങളിൽപ്പലതും മണ്ടത്തരങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പച്ചക്കറികളും പഴവർഗങ്ങളും ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുമുതൽ കത്തികൾ ഡിഷ്‌വാഷറിലിടുന്നതുവരെ മണ്ടത്തരങ്ങളിൽപ്പെടും. കത്തികൾ ഡിഷ്‌വാഷറിലിടുന്നത് അവയുടെ മൂർച്ച നഷ്ടപ്പെടുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. സോപ്പുവെള്ളത്തിൽ കൈകൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കുന്നതാണ് കത്തികൾക്ക് നല്ലത്. ഫ്രിഡ്ജിൽ ഒരേ അറയിൽ പച്ചക്കറികളും പഴവർഗങ്ങളും സൂക്ഷിക്കരുത്. ഇത് രണ്ടും വേഗം കേടാകാൻ കാരണമാകും. എഥിലിൻ ഗസ്സ് പുറന്തള്ളുന്ന ആപ്പിളും നേന്ത്രപ്പഴവും പച്ചക്കറികൾക്കൊപ്പം വെക്കരുത്. പച്ചക്കറികൾ വേഗത്തിൽ കേടാകും. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് അടപ്പുപാത്രത്തിൽ സൂക്ഷിക്കരുത്. കാൻസറും അമിത വണ്ണവും ഉണ്ടാക്കാൻ ശേഷിയുള്ള രാസവസ്തുക്കൾ സൃഷ്ടിക്ക്പപെടുന്നതിന് ഇതിടയാക്കും. ഫ്രിഡ്ജിൽ ഇറച്ചിയും മീനും പാലുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതുതന്നെ. എന്നാൽ, ബട്ടർ പോലുള്ളവ ഫ്രിഡ്ജിൽവച്ചാൽ അത്
അടുക്കള രുചിയുടെ മാത്രമല്ല, ആനമണ്ടത്തരങ്ങളുടെയും കലവറയാണ്. പലപ്പോഴും നാം ചെയ്യുന്ന കാര്യങ്ങളിൽപ്പലതും മണ്ടത്തരങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പച്ചക്കറികളും പഴവർഗങ്ങളും ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുമുതൽ കത്തികൾ ഡിഷ്‌വാഷറിലിടുന്നതുവരെ മണ്ടത്തരങ്ങളിൽപ്പെടും.
കത്തികൾ ഡിഷ്‌വാഷറിലിടുന്നത് അവയുടെ മൂർച്ച നഷ്ടപ്പെടുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. സോപ്പുവെള്ളത്തിൽ കൈകൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കുന്നതാണ് കത്തികൾക്ക് നല്ലത്.
ഫ്രിഡ്ജിൽ ഒരേ അറയിൽ പച്ചക്കറികളും പഴവർഗങ്ങളും സൂക്ഷിക്കരുത്. ഇത് രണ്ടും വേഗം കേടാകാൻ കാരണമാകും. എഥിലിൻ ഗസ്സ് പുറന്തള്ളുന്ന ആപ്പിളും നേന്ത്രപ്പഴവും പച്ചക്കറികൾക്കൊപ്പം വെക്കരുത്. പച്ചക്കറികൾ വേഗത്തിൽ കേടാകും.
ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് അടപ്പുപാത്രത്തിൽ സൂക്ഷിക്കരുത്. കാൻസറും അമിത വണ്ണവും ഉണ്ടാക്കാൻ ശേഷിയുള്ള രാസവസ്തുക്കൾ സൃഷ്ടിക്ക്പപെടുന്നതിന് ഇതിടയാക്കും.
ഫ്രിഡ്ജിൽ ഇറച്ചിയും മീനും പാലുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതുതന്നെ. എന്നാൽ, ബട്ടർ പോലുള്ളവ ഫ്രിഡ്ജിൽവച്ചാൽ അത് മറ്റുള്ളവയെക്കൂടി ചീത്തയാക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഇവയാണ്. നേന്ത്രപ്പഴം, ജാം, ബ്രെഡ്, കേക്ക്, ആപ്പിൾ, മുന്തിരി, ബട്ടർ, ചോക്കലേറ്റ് സ്‌പ്രെഡ്, ചോക്കലേറ്റ്, സോസ്, സോയ് സോസ്, മസ്റ്റാർഡ്, വിനാഗിരി, ഒലിവെണ്ണ, തേൻ, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, കാപ്പി, ഓറഞ്ച്, സ്‌ക്വാഷ് തുടങ്ങിയവ.