- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേർച്ചയുടെ പേരിൽ പിഞ്ചുകുഞ്ഞിനെ കനലിൽ കിടത്തി; കുഞ്ഞുങ്ങളെ ആപത്കരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുതെന്ന വിലക്ക് മറികടന്ന് ചടങ്ങു നടന്നത് ഹുബ്ളിയിൽ;
ഹുബ്ലി: കുട്ടികളെ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് വീണ്ടും ചർച്ചയാകുന്നു. മുഹറം ആചാരത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെ തീക്കനലിൽ കിടത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കർണ്ണാടകത്തിലെ ഹുബ്‌ളിയിലെ ധർവാദിലാണ് സംഭവം. മുഹറം ആചാരത്തിന്റെ ഭാഗമായുള്ള നേർച്ചയുടെ പേരിൽ ഒരു വയസ് പോലും തികയാത്ത കുഞ്ഞിനെ എരിയുന്ന കനലിന് മുകളിൽ വാഴയിലയിൽ കിടത്തുകയായിരുന്നു. കുട്ടികളെ ആചാരത്തിന്റെ ഭാഗമായി ഇത്തരം ആപത്കരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നത് അടുത്തിടെ വലിയ ചർച്ചയായി മാറുകയാണ്. പ്രായപൂർത്തിയാകാത്തവരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ഇത്തരമൊരു വിഷയത്തിൽ ഇടപെട്ട് മുംബയ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. രാജ്യത്തൊട്ടാകെ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെയാണ് പുതിയ സംഭവം. അടുത്തിടെ തമിഴ്‌നാട്ടിൽ, ആചാരത്തിന്റെ പേരിൽ പെൺകുട്ടികൾ അർദ്ധ നഗ്‌നരായി എത്തിയത് ഏറെ വിവാദമുയർത്തിയിരുന്നു.
ഹുബ്ലി: കുട്ടികളെ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് വീണ്ടും ചർച്ചയാകുന്നു. മുഹറം ആചാരത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെ തീക്കനലിൽ കിടത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കർണ്ണാടകത്തിലെ ഹുബ്‌ളിയിലെ ധർവാദിലാണ് സംഭവം. മുഹറം ആചാരത്തിന്റെ ഭാഗമായുള്ള നേർച്ചയുടെ പേരിൽ ഒരു വയസ് പോലും തികയാത്ത കുഞ്ഞിനെ എരിയുന്ന കനലിന് മുകളിൽ വാഴയിലയിൽ കിടത്തുകയായിരുന്നു.
കുട്ടികളെ ആചാരത്തിന്റെ ഭാഗമായി ഇത്തരം ആപത്കരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നത് അടുത്തിടെ വലിയ ചർച്ചയായി മാറുകയാണ്. പ്രായപൂർത്തിയാകാത്തവരെ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ഇത്തരമൊരു വിഷയത്തിൽ ഇടപെട്ട് മുംബയ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
രാജ്യത്തൊട്ടാകെ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെയാണ് പുതിയ സംഭവം. അടുത്തിടെ തമിഴ്‌നാട്ടിൽ, ആചാരത്തിന്റെ പേരിൽ പെൺകുട്ടികൾ അർദ്ധ നഗ്‌നരായി എത്തിയത് ഏറെ വിവാദമുയർത്തിയിരുന്നു.