- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ ഒറ്റക്കാക്കി 6 ദിവസത്തേക്ക് കറങ്ങാൻ പോയത് 19 കാരിയായ അമ്മ; 11 തവണ ഒറ്റക്കായ കുഞ്ഞ് നിലവിളിക്കാതെ പട്ടിണി കിടന്നു മരിച്ചു
ലണ്ടൻ: വിവാഹത്തിന് കുറഞ്ഞ പ്രായപ്രരിധി നിശ്ചയിക്കുന്നതിനെതിരെ കടുത്ത എതിർപ്പ് ഉയർത്തുന്നവർക്ക് ഒരു മുന്നറിയിപ്പ്. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹിതരായി അമ്മമാരായാൽ അത് ഏറെ ദോഷം ചെയ്യുമെന്ന് തെളിയിക്കുന്ന ഒരു സംഭവം ഇതാ ബ്രിട്ടനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം, സ്വന്തം നിസ്സഹായവസ്ത മനസ്സിലാക്കി കത്തിയെരിയുന്ന വയറുമായി ഈ ലോകത്തോട് യാത്രപറഞ്ഞു പിരിഞ്ഞ ഒരു പിഞ്ചു പൈതലിന്റെ കഥകൂടിയാണിത്. കേവലം രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി ഈ 19 കാരിയായ അമ്മ പുറത്തു ആഘോഷിക്കാൻ പോയത് 11 തവണ.
അവസാനം അവർ പോയത് ലണ്ടനിലെ എലഫന്റ് ആൻഡ് കാസിലിൽ സംഗീത പരിപാടിക്കാണ് അവർ പോയത്. അതിനോടൊപ്പം തന്റെ ജന്മദിനാഘോഷവും ആയി ചെലവഴിച്ചത് നീണ്ട് 17 മണിക്കൂർ. ഈ സമയമത്രയും ആ പിഞ്ചിളം പൈതൽ വീട്ടിൽ തനിച്ചിരുന്ന് വിശപ്പിന്റെ ക്രൂരത തൊട്ടറിയുകയായിരുന്നു. അമ്മയിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഫ്ളാറ്റിൽ തീർത്തും ഒറ്റപ്പെട്ട ആ പിഞ്ചു പൈതൽ, കരയുന്ന കുഞ്ഞിന് പാല് ലഭിക്കാൻ ഇടയില്ലെന്നറിഞ്ഞതുകോണ്ടാകണം, ഒന്നു കരയുക പോലും ചെയ്തില്ല.
വെർഫി കുടി എന്ന 19 കാരിയാണ് അമ്മയെന്ന പദത്തിന് അപമാനമായ ഈ 19 കാരി. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞ് ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. പട്ടിണിയും ഇൻഫ്ളുവൻസയുമായിരുന്നു മരണകാരണമെന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. അഞ്ചു ദിവസങ്ങളോളം ഈ കുഞ്ഞിനെ ശ്ര്ദ്ധിക്കാൻ ആരുമില്ലായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
2019 ഡിസംബർ 11 നായിരുന്നു ഈ സംഭവം നടന്നത്. തിരിച്ചെത്തിയ അമ്മ, മകളുടെ അവസ്ഥകണ്ട് പാരമെഡിക്സിനെ വിളിച്ചു വരുത്തുകയായിരുന്നു. ആസിയ എന്ന പിഞ്ചു പൈതലിലെ പരിശോധിച്ച ശിശുരോഗ വിദഗ്ദയായ ഡോക്ടർ നിക്കോള സെലെഗോൺ പറയുന്നത് കരയുന്നതിൽ കാര്യമില്ലെന്നു കണ്ട് കുഞ്ഞ് കരച്ചിൽ നിർത്തുകപോലും ചെയ്തിട്ടുണ്ടാകാം എന്നാണ്. അതുകൊണ്ടായിരിക്കാം തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരും ശുചീകരണ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ കാരണമെന്നും ഡോക്ടർ സൂചിപ്പിച്ചു.
തുടർന്ന് അമ്മയായി കുഡി അറസ്റ്റിൽ ആവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ലൂയിസിലെ ക്രൗൺ കോടതി അവരെ നരഹത്യ കുറ്റത്തിന് ശിക്ഷിച്ചത്.. ഒമ്പത് വർഷത്തെ കഠിനതടവാണ് കോടതി അവർക്ക് ശിക്ഷ വിധിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ വിധി പ്രസ്താവം കേട്ടത്.. മരണത്തിനു മുൻപുള്ള നിമിഷങ്ങളിൽ കേവലം രണ്ടുമാസം പ്രായമായ കുഞ്ഞ് അനുഭവിച്ച വേദന മനുഷ്യർക്ക് ഭാവനയിൽ കാണാൻ പോലും ആകാത്തതാണെന്ന് വിധി പ്രസ്താവിക്കെ കോടതി പ്രസ്താവിച്ചു.
ഒരു കുഞ്ഞ് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തയാകും വരെ സ്വന്തം അമ്മയെയാണ് ആശ്രയിക്കുന്നതെന്നും, ആ കുഞ്ഞിന്റെ വിശ്വാസം തകർത്ത വഞ്ചകിയാണ് ഈ അമ്മ എന്നും കോടതി വിലയിരുത്തി. സ്വന്തം കുഞ്ഞിനെ മറന്ന് സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിച്ച അമ്മ ഒരിക്കലും നിയമത്തിന്റെ ദയ അർഹിക്കുന്നില്ലെന്നും കോടതി ശക്തമായ ഭാഷയിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്