റിയാദ്: സൗദി തലസ്ഥാന നഗരിയിലെ കൽനിക്കിൽ വച്ച് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിനെതിരെ ജാഗരൂഗരായിരിക്കാൻ സൗദിയിലെ സ്‌കൂളുകൾക്ക് വിദ്യാഭാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. ബസ് സർവീസിൽ മാറ്റമുണ്ടെങ്കിലും പുതുതായി ആരെങ്കിലും കുട്ടികളെ സ്‌കൂളിൽ നിന്നെടുക്കാൻ വന്നാലും അത് രക്ഷിതാക്കളെ അറിയിക്കണമെന്ന് സ്‌കൂളുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

കൂടാതെ തട്ടിപ്പുകളിൽ നിന്ന് സ്വയം എങ്ങിനെ രക്ഷപ്പെടാം എന്ന പരിശീലനവും കുട്ടികൾക്ക് നല്കണം. കുട്ടികൾ പുറത്തു പോകുന്നതും അവരെ കൊണ്ട് പോകുന്നതും നിരീക്ഷിക്കാൻ പല സ്‌കൂളുകളും ഇപ്പോൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്

രക്ഷിതാക്കൾ വിദ്യാർത്ഥികളെ കൂട്ടികൊണ്ട് പോകാൻ താമസം നേരിടുമ്പോൾ കൂട്ടികളെ സ്‌കൂളിൽ തന്നെ സംരക്ഷിച്ച് നിർത്താൻ സ്‌കൂൾ അധികൃതർ തയ്യാറാകണം. സ്വരക്ഷക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുക്കണം. കുട്ടികൾ സ്‌ക്കൂളിൽ ഹാജരില്ലാത്ത അവസരങ്ങളിൽ മാതാപിക്കാളെ വിവരം അറിയിക്കണം. ചെറിയ കുട്ടികളെ സദാസമയം നിരീക്ഷിക്കുകയും വേണം.