- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകി എത്തുന്നത് മാർട്ടിൻ അറിഞ്ഞത് ബന്ധുവഴി; ക്വട്ടേഷൻ മാഫിയയുമായി കാത്തു നിന്നു; തട്ടിക്കൊണ്ട് പോകൽ പൊളിച്ചത് പൊലീസിന്റെ തന്ത്രപരമായ നീക്കം; നെടുമ്പാശ്ശേരിയിലെ കിഡ്നാപ്പിങ് പൊളിഞ്ഞത് ഇങ്ങനെ
നെടുമ്പാശേരി: പ്രണയിച്ച് ചതിച്ച അമേരിക്കൻ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടുപോയ കുവൈത്തിൽ ഡ്രൈവറായ കാമുകൻ പൊലീസിന് കീഴങ്ങി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെയാണ് ചാലക്കുടി വെള്ളാഞ്ചിറ അച്ചാണ്ടി മാർട്ടിൻ (37) കീഴടങ്ങിയത്. തട്ടിക്കൊണ്ടു പോകാൻ കൂട്ടുനിന്ന ഇയാളുടെ ബന്ധു മൂക്കന്നൂർ ഞാളിയിൽ അഖിൽ (21), ഇരിങ്ങാലക്കുട കണ്ണമ്പുഴ ഷോൺ (27) എന്നിവരെ
നെടുമ്പാശേരി: പ്രണയിച്ച് ചതിച്ച അമേരിക്കൻ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടുപോയ കുവൈത്തിൽ ഡ്രൈവറായ കാമുകൻ പൊലീസിന് കീഴങ്ങി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെയാണ് ചാലക്കുടി വെള്ളാഞ്ചിറ അച്ചാണ്ടി മാർട്ടിൻ (37) കീഴടങ്ങിയത്. തട്ടിക്കൊണ്ടു പോകാൻ കൂട്ടുനിന്ന ഇയാളുടെ ബന്ധു മൂക്കന്നൂർ ഞാളിയിൽ അഖിൽ (21), ഇരിങ്ങാലക്കുട കണ്ണമ്പുഴ ഷോൺ (27) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുപയോഗിച്ച മൂന്നു കാറുകളും കസ്റ്റഡിയിലെടുത്തു.
ഇതോടെ തട്ടിക്കൊണ്ട് പോകൽ നാടകത്തിലെ മുഴുവൻ കഥകളും ചുരളഴിഞ്ഞു. യുവതിയുടെ ബന്ധു വഴിയാണു മാർട്ടിൻ വിവരം അറിഞ്ഞത്. യാത്രാവിവരം ചോർന്നുകിട്ടിയ ഇയാൾ ഗുണ്ടകൾക്കൊപ്പം വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നു. പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ യുവതിയും കുടുംബവും കാറിൽ പത്തനംതിട്ടയിലേക്കു മടങ്ങുമ്പോൾ വിമാനത്താവള റോഡിൽ ഗോൾഫ് കോഴ്‌സിനു സമീപം രണ്ടു കാറുകളിലെത്തിയ മാർട്ടിനും ഗുണ്ടാസംഘവും തടഞ്ഞുനിർത്തി യുവതിയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പത്തനംതിട്ടമല്ലപ്പിള്ളി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. 13ന് യുവതിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
അമേരിക്കയിലെ ടെക്‌സാസിൽ ജോലിചെയ്യുന്ന മല്ലപ്പള്ളിക്കാരായ യുവതി ഏഴുവർഷം ഷാർജയിൽ നേഴ്‌സായി ജോലിചെയ്തിട്ടുണ്ട്. ആ കാലയളവിലാണ് അവിെ ഇലക്ട്രീഷ്യനായിരുന്ന മാർട്ടിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നാലുമാസംമുമ്പ് ജോലി രാജിവച്ച് ടെക്‌സാസിലേക്ക് പോയി കല്യാണം നിശ്ചയിച്ചു. കല്യാണം നടത്താനാണ് നാട്ടിലേക്ക് വന്നത്. തുടർന്നാണ് സിനിമാക്കഥകളെ വെല്ലുന്ന രംഗങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അരങ്ങേറിയത്്. ഞായറാഴ്ച രാത്രി 11നു വിമാനത്താവള റോഡിലാണു സിനിമാക്കഥകളെ വെല്ലുന്ന തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. നിലിവിൽ കുവൈത്തിൽ ഡ്രൈവറായിരുന്നു മാർട്ടിൻ.
യുവതിയുടെ ബന്ധു വഴിയാണു മാർട്ടിൻ വിവരങ്ങൾ അറിഞ്ഞത്. തുടർന്നാ നാട്ടിലെത്തി. തന്ത്രങ്ങൾ മെനഞ്ഞു. ഗുണ്ടാ സംഘത്തിന്റെ സഹായവും തേടി. ക്വട്ടേഷൻ സംഘത്തെ തന്നെയാണ് ഇതിന് ഉപയോഗിച്ചത്. തന്ത്രത്തിൽ യുവതിയുമായി കടന്നു. ചാലക്കുടിയിലെത്തിയ സംഘം മാർട്ടിനെയും യുവതിയെയും ടാക്‌സിക്കാറിലേക്കു മാറ്റിയശേഷം ഗുണ്ടാസംഘത്തിലെ അഖിലും ഷോണും മടങ്ങി. ഇരുവരെയും വീട്ടിലെത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം അറിയാതെ ഇവരുമായി യാത്രചെയ്ത ചാലക്കുടിയിലെ ടാക്‌സി ഡ്രൈവർ ഷിൻസൻ (28) നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ പൊലീസിനു തുണയായത്. ടാക്‌സിക്കാറിന്റെ റജിസ്‌ട്രേഷൻ നമ്പർ വഴി ഉടമയെ കണ്ടെത്തി ഡ്രൈവറുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പൊലീസ് ഷിൻസനോടു കാര്യം വ്യക്തമാക്കി. യാത്ര തുടരാനാവില്ലെന്ന് ഇയാൾ തറപ്പിച്ചു പറഞ്ഞതോടെ മാർട്ടിൻ കീഴടങ്ങാൻ തയാറാവുകയായിരുന്നു. ഇതിനിടയിൽ ഷിൻസന്റെ ഫോണിൽ പൊലീസും മാർട്ടിനോടു സംസാരിച്ചിരുന്നു. ഡിവൈഎസ്‌പി പി.പി. ഷംസ്, സിഐ എം.കെ. മുരളി, എസ്‌ഐ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷണത്തിനു നേതൃത്വം നൽകിയത്.
യുവതിയെ തട്ടിക്കൊണ്ടു പോയ ഉടനെ തന്നെ വിവരം വീട്ടുകാർ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. നെടുമ്പാശ്ശേരി ഡിവൈഎസിപി ഷംസ്, സിഐ മുരളി എന്നിരുവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നോവകാറിന്റെ വിശദാംശങ്ങൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് നൽകി. കാർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായതോടെ പൊലീസ് സംഘം പിന്നാലെ പാഞ്ഞു. ഒടുവിൽ യുവതിയെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും പൊലീസ് പിടികൂടുകയും ചെയ്തു. ഇന്നോവ കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.