- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവൈരം മതിലുകൾ തീർക്കുന്ന കാലത്ത് രാജസ്ഥാനിൽ നിന്ന് ഒരു മതതേതര സ്നേഹത്തിന്റെ കഥ; ഭർത്താക്കന്മാർക്ക് പരസ്പരം വൃക്ക കൈമാറാനൊരുങ്ങി ഹിന്ദു-മുസ്ളിം സ്ത്രീകൾ; വൃക്ക നൽകാനൊരുങ്ങുന്നത് ഉത്തർപ്രദേശ് സ്വദേശിനികൾ
ലഖ്നൗ: മതത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുമ്പോൾ രാജ്യത്തിനാകെ മാതൃകയാവുന്ന ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് പരസ്പരം വൃക്ക കൈമാറാനൊരുങ്ങുകയാണ് മുസ്ലിം- ഹിന്ദു സ്ത്രീകൾ. ഭർത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ ഇവർ തയ്യാറായെങ്കിലും രക്തഗ്രൂപ്പ് യോജിക്കുന്നതായിരുന്നില്ല. തുടർന്ന് വൃക്കകൾ പരസ്പരം കൈമാറാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബറെയ്ലി സ്വദേശിനിയായ സരോജും(30) അമ്റോഹ സ്വദേശിനിയായ സൈറ ബാനു(50)വുമാണ് കഥയിലെ കഥാപാത്രങ്ങൾ. മീററ്റിലെ ആശുപത്രിയിലാണ് സരോജിന്റെ ഭർത്താവ് ലാൽ കരണും സൈറയുടെ ഭർത്താവ് മൊഹമ്മദ് അസ്ലവും ചികിത്സ തേടിയെത്തിയത്. രണ്ട് പേർക്കും ഒരേ അസുഖം തന്നെ. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കയറിയിറങ്ങി സരോജും സൈറയും സുഹൃത്തുക്കളായി. ഭർത്താക്കന്മാർക്ക് വൃക്ക ദാനം ചെയ്യാൻ ഇരുവരും തയ്യാറായെങ്കിലും രക്തഗ്രൂപ്പുമായി യോജിക്കാതെ വന്നു. എന്നാൽ സരോജിന്റെ രക്തഗ്രൂപ്പ
ലഖ്നൗ: മതത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുമ്പോൾ രാജ്യത്തിനാകെ മാതൃകയാവുന്ന ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഭർത്താക്കന്മാർക്ക് പരസ്പരം വൃക്ക കൈമാറാനൊരുങ്ങുകയാണ് മുസ്ലിം- ഹിന്ദു സ്ത്രീകൾ. ഭർത്താക്കന്മാരുടെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകാൻ ഇവർ തയ്യാറായെങ്കിലും രക്തഗ്രൂപ്പ് യോജിക്കുന്നതായിരുന്നില്ല. തുടർന്ന് വൃക്കകൾ പരസ്പരം കൈമാറാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബറെയ്ലി സ്വദേശിനിയായ സരോജും(30) അമ്റോഹ സ്വദേശിനിയായ സൈറ ബാനു(50)വുമാണ് കഥയിലെ കഥാപാത്രങ്ങൾ. മീററ്റിലെ ആശുപത്രിയിലാണ് സരോജിന്റെ ഭർത്താവ് ലാൽ കരണും സൈറയുടെ ഭർത്താവ് മൊഹമ്മദ് അസ്ലവും ചികിത്സ തേടിയെത്തിയത്. രണ്ട് പേർക്കും ഒരേ അസുഖം തന്നെ. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കയറിയിറങ്ങി സരോജും സൈറയും സുഹൃത്തുക്കളായി.
ഭർത്താക്കന്മാർക്ക് വൃക്ക ദാനം ചെയ്യാൻ ഇരുവരും തയ്യാറായെങ്കിലും രക്തഗ്രൂപ്പുമായി യോജിക്കാതെ വന്നു. എന്നാൽ സരോജിന്റെ രക്തഗ്രൂപ്പുമായി അസ്ലത്തിന്റേയും തിരിച്ചും യോജിക്കുമെന്ന് കണ്ടതോടെ ഇരുവരും വൃക്ക പരസ്പരം കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് ഡോക്ടർമാരുടെ നിർദ്ദേശം ലഭിക്കേണ്ടതുണ്ട്. സമ്മതം ലഭിക്കുന്ന പക്ഷം ഭർത്താക്കന്മാർക്ക് പരസ്പരം വൃക്കകൾ ഇരുവരും കൈമാറും. അതുകൊണ്ട് മാത്രമായില്ല. ശസ്ത്രക്രിയക്കും മറ്റ് ചെലവ്ക്കുമായി സർക്കാരിന്റെ സഹായവും ഇരുവരും പ്രതീക്ഷിക്കുന്നുണ്ട്.
നേരത്തേ ജയ്പൂരിൽ നിന്നും സമാനമായ രീതിയിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യമാർക്ക് വൃക്കകൾ കൈമാറി ഭർത്താക്കന്മാരാണ് അവിടെ മാതൃകയായത്. മുസ്ലിം സ്ത്രീയ്ക്ക് ഹിന്ദു പുരുഷൻ തന്റെ വൃക്ക നൽകിയപ്പോൾ പകരമായി മുസ്ലിം സ്ത്രീയുടെ ഭർത്താവ് സ്വന്തം വൃക്ക ഹിന്ദു പുരുഷന്റെ ഭാര്യയ്ക്കും ദാനം ചെയ്യുകയായിരുന്നു. വൃക്കമാറ്റിവെയ്ക്കലും വൃക്കദാനവും ഒരേ ആശുപത്രിയിൽതന്നെയായിരുന്നു നടന്നത്. അത്തരത്തിലൊരു സംഭവം സംസ്ഥാനത്ത് ആദ്യമായിരുന്നു.