കുവൈറ്റ് സിറ്റി: എറണാകുളം ജില്ലാ അസോസിയേഷൻ മഹിളാ വേദി വനിതകൾക്കും കുട്ടികൾക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാവേദി കൺവീനർ ലിസാ വർഗീസ് അധ്യക്ഷത വഹിച്ചു. സജി വർഗീസ,് വർഗീസ് പോൾ, എം വൈ ബിജു, എ സി സന്തോഷ്, രാധാ ഗോപിനാഥ്, മിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

വനിതകളുടെ പാചക മത്സരത്തിൽ സിമി മാക്‌സി, ആനി വർഗീസ്, ഷൈനി തങ്കച്ചൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. കുട്ടികളുടെ പ്രസംഗ മത്സരത്തിൽ ലിൻഡ വർഗീസ്, ശരത് സന്തോഷ്, ചിത്രരചന (ജൂണിയർ) മത്സരത്തിൽ ശീതൾ കമല സന്തോഷ്, നമിത സാറാ ബിജു, സീനിയർ വിഭാഗത്തിൽ എബി തങ്കച്ചൻ, റൂബിയ ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. നല്ല പാഠം എന്ന വിഷയം ആസ്പദമാക്കിയുള്ള ചർച്ചയ്ക്ക് രാധ ഗോപിനാഥ് നേതൃത്വം നൽകി.