തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടfന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തക നിറവ് പരിപാടിയുടെ ഭാഗമായി ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ടെക്‌നോപാർക്ക് ജീവനക്കാരുടെ മക്കൾക്കായി മൽസരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളം വായന, മലയാളം കവിതാ പാരായണം, മലയാളം നഴ്‌സറിപ്പാട്ടുകൾ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ. 3 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് മൽസരത്തിൽ പങ്കെടുക്കാം. പ്രായാടിസ്ഥാനത്തിൽ കുട്ടികളെ മേൽപ്പറഞ്ഞ വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങൾ ടെക്‌നോപാർക്ക്ൽ വച്ച് നടത്തുന്ന ചടങ്ങിൽ വിതരണം ചെയ്യും.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുമായി ബന്ധപ്പെട്ടാണു പുസ്തക നിറവ് പരിപാടി. മുഖ്യപരിപാടിയായ, ആറു ദിവസം നീണ്ട് നിൽക്കുന്ന കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രദർശനം മെയ് 5, 6 തീയതികളിൽ തേജസ്വിനിയിലും മെയ് 9, 10 തീയതികളിൽ ഭവാനിയിലും മെയ് 11, 12 തീയതികളിൽ നിളയിലുമായി നടക്കും.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി പ്രകാശനം ചെയ്ത, കുട്ടികൾക്കായുള്ള 300 ലധികം പുസ്തകങ്ങൾ പ്രദര്ശനത്തിന് ഉണ്ടാകും. മുഴുവൻ പുസ്തകങ്ങളും വാങ്ങുന്നവർക്ക് പുസ്തകങ്ങൾ 50% കിഴിവിൽ കൊടുക്കുന്ന ' കുട്ടികൾക്ക് വീട്ടിലൊരു ലൈബ്രറി' എന്ന പദ്ധതിയുമുണ്ട്. ഇരുപതിനായിരം രൂപ വിലയുള്ള ഈ പദ്ധതി ടെക്‌നോപാർക്ക് ജീവനക്കാർക്ക് പകുതി വിലക്ക് ലഭിക്കും. ഇത് മുൻകൂറായി ബുക്ക് ചെയ്യാം.

മലയാള ബാലസാഹിത്യത്തിലെ ഒരു പുസ്തകം എങ്കിലും ഒരു വീട്ടിൽ എത്തിക്കുക എന്നതാണു സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടന്റെ ലക്ഷ്യം. എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരും കുട്ടികൾക്കായി ഒരു പുസ്തകം വാങ്ങണമെന്ന് പ്രതിധ്വനി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.

മൽസരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ താല്പര്യമുള്ള രക്ഷിതാക്കൾക്ക് പ്രതിധ്വനി സാഹിത്യ ക്ലബിന്റെ ഇ-മെയിൽ അഡ്രസ്സ് വഴിയോ പ്രതിധ്വനിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. രജിസ്‌ട്രേഷൻ മെയ് 3 തീയതി അവസാനിക്കും.
ഇമെയിൽ അഡ്രസ്സ്: prathidhwani.lit@gmail.com
സബ്‌ജെക്റ്റ് : Pusthaka Niravu Registration

ബോഡി: Name of Child:
Age:
Class:
Participating Item:
Name of the parent:
Parent Working company :

വിശദ വിവരങ്ങൾക്ക് താഴെ കാണുന്നവരെ ബന്ധപ്പെടാം

തേജസ്വിനി - വിനു പി വി ( 9895185212) ; മിഥുൻ വേണുഗോപാൽ - (9947091236)
ഭവാനി - ബാലശങ്കർ ( 9745037144) ; ബിബിൻ - 9446084359
എം സ്‌ക്വയർ - ബിനു (9349230505)
IIITMK - സൂരജ് [9744433559]
നിള - റനീഷ് ( 9747006353) ; ജോൺസൻ [9605349352]
ലീല - ബിമൽ [8129455958] ; രഞ്ജിത് [9446225185]
ഐ ബി എസ് ക്യാമ്പസ് - പ്രശാന്ത് [9400128318] ; ആതിര [9895976713]
ക്വെസ്റ്റ് ക്യാമ്പസ് - രജിത് വി പി [9947787841] ; സുനിൽരാജ് [9895582628]
ടാറ്റാ എൽക്‌സി ക്യാമ്പസ് - ജോഷി [9447455065] നാരായണസ്വാമി [9947950604]
ടെക്‌നോപാർക്ക് ഫേസ് 3 - മാഗി [9846500087] ശ്യാഗിൻ -8606876068

'പുസ്തക നിറവ് ' പ്രോഗ്രാം കൺവീനർ - ബിമൽരാജ് ( 8129455958 )