- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ മദ്രസത്തുൽ ഇസ്ലാമിയ, ഫർവാനിയ: വാർഷികം 2016 സംഘടിപ്പിച്ചു
കെഐജി വിദ്യാഭ്യാസ വകുപ്പിന് കീഴിയിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ വാർഷികം 2016 ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിടിഎ ആക്ടിങ് പ്രസിഡന്റ് ഹാഫിസ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ആശസകൾ അർപ്പിച്ചുകൊണ്ട് കെഐജി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെഎ സുബൈർ സാഹിബ്, കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് സാഹിബ്, ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് നജീബ് സി കെ. കെഐജി ജനറൽ സെക്രട്ടറി ശരീഫ് പി ടി. മദ്രസ പ്രിൻസിപ്പൽ അബ്ദു റസാക്ക് നദുവി, കെഐജി ഫർവാനിയ ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. പിടിഎ സെക്രട്ടറി അസ്മർ സ്വാഗതവും പ്രോഗ്രാം കൺവീനർ മിഹനാസ് യുസഫ് നന്ദിയും പറഞ്ഞു. തുടർന്ന് മദ്രസ്സാ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പിഞ്ചോമനകളുടെ വെൽകം ഡാൻസോടെ ആരംഭിച്ച പരിപാടികളിൽ സംഗീത ശിൽപം ഒപ്പന, ഇസ്ലാമിക ഗാനങ്ങൾ സാമൂഹ്യ ബോധവൽകരണ ചിത്രീകരണങ്ങൾ, സ്ത്രീകളെയും കുടുംബ
കെഐജി വിദ്യാഭ്യാസ വകുപ്പിന് കീഴിയിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ വാർഷികം 2016 ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കെഐജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിടിഎ ആക്ടിങ് പ്രസിഡന്റ് ഹാഫിസ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ആശസകൾ അർപ്പിച്ചുകൊണ്ട് കെഐജി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെഎ സുബൈർ സാഹിബ്, കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് സാഹിബ്, ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് നജീബ് സി കെ. കെഐജി ജനറൽ സെക്രട്ടറി ശരീഫ് പി ടി. മദ്രസ പ്രിൻസിപ്പൽ അബ്ദു റസാക്ക് നദുവി, കെഐജി ഫർവാനിയ ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. പിടിഎ സെക്രട്ടറി അസ്മർ സ്വാഗതവും പ്രോഗ്രാം കൺവീനർ മിഹനാസ് യുസഫ് നന്ദിയും പറഞ്ഞു.
തുടർന്ന് മദ്രസ്സാ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പിഞ്ചോമനകളുടെ വെൽകം ഡാൻസോടെ ആരംഭിച്ച പരിപാടികളിൽ സംഗീത ശിൽപം ഒപ്പന, ഇസ്ലാമിക ഗാനങ്ങൾ സാമൂഹ്യ ബോധവൽകരണ ചിത്രീകരണങ്ങൾ, സ്ത്രീകളെയും കുടുംബങ്ങളെയും ആദരിക്കേണ്ടതിന്റെ മഹത്വം ഉണർത്തുന്ന വിവിധ പരിപാടികൾ എന്നിവ അരങ്ങേറി. അർദ്ധ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കലാ പരിപാടികൾ അവതരിപ്പിച്ചവരെയും സമ്മാനങ്ങളും മൊമന്റോകളും നൽകി ആദരിച്ചു.