കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെ ഐ ജി) കുവൈത്ത്  വെസ്റ്റ് മേഖലാ ഭാരവാഹികളായി  ഫിറോസ് ഹമീദ് (പ്രസിഡന്റ്)  എൻ പി അബ്ദുൽ റസാഖ് (ജനറൽ സെക്രട്ടറി) ഫസലുൽ ഹഖ് (ട്രഷറർ), മുനീർ മഠത്തിൽ (വൈസ് പ്രസിഡന്റ്),ഷാഫി.പി.ടി, അൻസാർ കെ.എം (സെക്രട്ടറിമാർ), അഫ്താബ് ആലം (അസി.ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ എക്‌സിക്യൂടീവ് കമ്മിറ്റി അംഗങ്ങളായി ഫാഹിസ് അബ്ദുല്ല, അനീസ് അബ്ദുസ്സലാം,  സിറാജ് സ്രാമ്പിക്കൽ,  ഫൈസൽ.കെ.വി, സിദ്ദീഖ് ഹസ്സൻ,  ഡോ.അബ്ദുൽഫത്താഹ്,  ബഷീർ ദാവൂദ്, നൈസാം.സി.പി എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിനു കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, സെക്രട്ടറി അനീസ് ഫാറൂഖി,  ട്രഷറർ എസ് എ പി ആസാദ് എന്നിവർ  നിയന്ത്രിച്ചു.കുവൈത്ത് സിറ്റി, അബ്ബാസിയ, ഫർവാനിയ,  റിഗ്ഗായ് ഏരിയകൾ  ചേർന്നതാണു പുതുതായി നിലവിൽ വന്ന വെസ്റ്റ് പ്രവർത്തന മേഖല.