- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി പരിക്ഷാഫലം കാത്തിരുന്ന കിളിമാനൂർ സ്വദേശിനി അത്മഹത്യ ചെയ്ത സംഭവത്തിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചു; കാമുകൻ ശ്രീറാം പോസ്കോ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിൽ; മരണകാരണം കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം: കിളിമാനൂരിൽ എസ്എസ്എൽസി പരീക്ഷാ ഫലം കാത്ത് നിന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോളീടെക്നിക്ക് വിദ്യാർത്ഥിയായ കാമുകൻ അറസ്റ്റിൽ. നിരന്തിരമായ ലൈംഗിക ബന്ധത്തിന് പെൺകുട്ടി വിധേയമായതായും കിളിമാനൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. 15 കാരിയായ പെൺകുട്ടിയെ കാമുകനായ ശ്രീറാം നിരന്തിരം ലൈംഗികമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാമുകനായ ശ്രീറാമിന്റെ അറസ്റ്റ് പെൺകുട്ടിയുടെ മരണത്തിന്റെ കുറ്റം ആരോപിച്ചല്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനും ചൂഷണം ചെയ്തതിനും പോക്സോ ഉൾപ്പടെയുള്ള നിയമം ചുമത്തിയാണെന്നും പൊലീസ് പറയുന്നു. 21കാരനായ ശ്രീറാമും പെൺകുട്ടിയും തമ്മിൽ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ശ്രീറാമിനും കൃത്യമായി അറിയില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാറിനാണ് കേ
തിരുവനന്തപുരം: കിളിമാനൂരിൽ എസ്എസ്എൽസി പരീക്ഷാ ഫലം കാത്ത് നിന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോളീടെക്നിക്ക് വിദ്യാർത്ഥിയായ കാമുകൻ അറസ്റ്റിൽ. നിരന്തിരമായ ലൈംഗിക ബന്ധത്തിന് പെൺകുട്ടി വിധേയമായതായും കിളിമാനൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
15 കാരിയായ പെൺകുട്ടിയെ കാമുകനായ ശ്രീറാം നിരന്തിരം ലൈംഗികമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാമുകനായ ശ്രീറാമിന്റെ അറസ്റ്റ് പെൺകുട്ടിയുടെ മരണത്തിന്റെ കുറ്റം ആരോപിച്ചല്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനും ചൂഷണം ചെയ്തതിനും പോക്സോ ഉൾപ്പടെയുള്ള നിയമം ചുമത്തിയാണെന്നും പൊലീസ് പറയുന്നു.
21കാരനായ ശ്രീറാമും പെൺകുട്ടിയും തമ്മിൽ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ശ്രീറാമിനും കൃത്യമായി അറിയില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.