- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സോഷ്യൽ മീഡിയയും കിളിനക്കോടെന്ന കൊച്ചു ഗ്രാമവും-സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ വെള്ളിടികൾ അറിയാൻ .... മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു..
സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പബ്ലിക് ആയി വിമർശിച്ച് പോസ്റ്റ് ചെയ്യുമ്പോൾ എല്ലാവരും അതുകണ്ട് രസിച്ചു ലൈക്ക് ചെയ്യും എന്ന ചിന്തയൊഴിവാക്കാൻ സമയമായി എന്നാണ് ആമുഖത്തിൽ യുവജനതയോടു ഓർമിപ്പിക്കാനുള്ളത്. ഇടപെടുന്ന വിഷയത്തിന്റെ ഗൗരവം അനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നേക്കാം. അതെല്ലാം നാം ആഗ്രഹിക്കുന്ന തരത്തിലാവണം എന്നുമില്ല. എല്ലാ അഭിപ്രായ അഭിമത/അനഭിമത കമന്റുകൾക്കും മൂലകാരണം നമ്മൾ ഇടുന്ന പോസ്റ്റാണെന്ന് മനസ്സിലാക്കണം. നമുക്ക് ഒരു വിഷയത്തിൽ അഭിപ്രായം പറയാനും ഇടപെടാനും സ്വാതന്ത്യമുള്ളത് പോലെ തന്നെ മറ്റുള്ളവർക്കും ഉണ്ടെന്ന് നാം മനസ്സിലാക്കണം എന്ന് മാത്രം. രാഷ്ട്രീയക്കാരെ/ സമുദായത്തെ / പൊതുജനത്തെ/ വ്യക്തിയെ വിമർശിക്കുമ്പോൾ അവരെ അനുകൂലിക്കുന്നവർ പ്രതികരിക്കും, വിമർശിക്കുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതും. വിമർശിക്കുമ്പോൾ നാം പ്രയോഗിക്കുന്ന വാക്കുകളും ശൈലിയും രീതിയും ആഴവും അനുസരിച്ച് സ്ത്രീ പുരുഷ ഭേദമെന്യേ പ്രതികരണവും വരും. പ്രോത്സാഹനത്തെ സന്തോഷത്തോടെ ഉൾകൊള്ളുന്നതിനോടൊപ്പം വിമർശനത്
സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പബ്ലിക് ആയി വിമർശിച്ച് പോസ്റ്റ് ചെയ്യുമ്പോൾ എല്ലാവരും അതുകണ്ട് രസിച്ചു ലൈക്ക് ചെയ്യും എന്ന ചിന്തയൊഴിവാക്കാൻ സമയമായി എന്നാണ് ആമുഖത്തിൽ യുവജനതയോടു ഓർമിപ്പിക്കാനുള്ളത്. ഇടപെടുന്ന വിഷയത്തിന്റെ ഗൗരവം അനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നേക്കാം. അതെല്ലാം നാം ആഗ്രഹിക്കുന്ന തരത്തിലാവണം എന്നുമില്ല. എല്ലാ അഭിപ്രായ അഭിമത/അനഭിമത കമന്റുകൾക്കും മൂലകാരണം നമ്മൾ ഇടുന്ന പോസ്റ്റാണെന്ന് മനസ്സിലാക്കണം. നമുക്ക് ഒരു വിഷയത്തിൽ അഭിപ്രായം പറയാനും ഇടപെടാനും സ്വാതന്ത്യമുള്ളത് പോലെ തന്നെ മറ്റുള്ളവർക്കും ഉണ്ടെന്ന് നാം മനസ്സിലാക്കണം എന്ന് മാത്രം. രാഷ്ട്രീയക്കാരെ/ സമുദായത്തെ / പൊതുജനത്തെ/ വ്യക്തിയെ വിമർശിക്കുമ്പോൾ അവരെ അനുകൂലിക്കുന്നവർ പ്രതികരിക്കും, വിമർശിക്കുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതും. വിമർശിക്കുമ്പോൾ നാം പ്രയോഗിക്കുന്ന വാക്കുകളും ശൈലിയും രീതിയും ആഴവും അനുസരിച്ച് സ്ത്രീ പുരുഷ ഭേദമെന്യേ പ്രതികരണവും വരും. പ്രോത്സാഹനത്തെ സന്തോഷത്തോടെ ഉൾകൊള്ളുന്നതിനോടൊപ്പം വിമർശനത്തെ ഉൾകൊള്ളാനും കൃത്യമായ മറുപടി നൽകാനും നമുക്ക് കഴിയണം.
വിമർശനങ്ങൾ നടത്തുന്നതിന് മൂന്നു തലങ്ങളാണുള്ളത്
ഒന്ന്) വിമർശിക്കുന്ന വിഷയത്തെ കൃത്യമായി പതിക്കുക, ആലോചിച്ച് നല്ല വാക്കുകൾ ഉപയോഗിച്ച് വിമർശിക്കുക
രണ്ട്) വിമർശിക്കുന്നത് ഒരു വേദിയിൽ ആയിരിക്കുക, അതിന്റെ തലത്തിൽ വിഷയാധിഷ്ഠിതമായി വിമർശിക്കുക
മൂന്ന്) വിമർശിക്കുന്നത് ഒരു ഗുണത്തിന് വേണ്ടിയാവുക, കളിയാക്കാനും പരിഹസിക്കാനും അവഹേളിക്കാനും നശിപ്പിക്കാനും ആവരുത്
ഈ മാനദണ്ഡങ്ങൾ നിലനിർത്തി സ്വതന്ത്രമായി വിശകലനം ചെയ്താൽ മലപ്പുറം വേങ്ങര കിളിനക്കോട് ഗ്രാമത്തിൽ സുഹൃത്തിന്റെ വിവാഹത്തിന് പോയ പി.എസ്.എം.ഒ കോളേജിലെ വിദ്യാർത്ഥിനികൾ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് എത്ര പ്രകോപനകരമാണെന്ന് മനസ്സിലാക്കാം. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ ആയതുകൊണ്ട് ഒരു ഗ്രാമത്തെ മുഴുവനായി പരിഹസിക്കാനോ അവഹേളിക്കാനോ കൾച്ചർലെസ്സ് ഫെല്ലോസ് (സംസ്‌കാരം ഇലാത്തവർ), പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ (കാട്ടുവാസികൾ), ജനങ്ങൾക്ക് നേരം വെളുത്തിട്ടില്ല, ദാരിദ്ര്യമാണ് എന്നിങ്ങനെ വളരെ മോശമായി സമൂഹമാധ്യമത്തിൽ അവഹേളിക്കാൻ ആർക്കും സ്വാതന്ത്ര്യം ഇല്ല, മാത്രമല്ല അവിടെ പോയത് വളരെ മാനസിക പീഡനം ആയി എന്നും പറയുന്നു, എന്ത് പീഡനമാണ് സ്വയം അറിഞ്ഞും മനസ്സിലാക്കിയും കാലങ്ങളായി നിലനിൽക്കുന്ന ഒരു ഗ്രാമത്തിലേക്ക് പോകുന്നതിൽ അവർ നേരിട്ടത് എന്ന് മനസ്സിലാകുന്നില്ല. അന്നൊരു ദിവസം ആ റോഡിലൂടെ നടന്നതോ? ആ ഗ്രാമത്തിലെ മൊത്തം ജനം നിത്യവും നടക്കുന്ന ആ ജീവിതം ഒരു ദിവസം കൊണ്ട് ഇവർക്ക് പീഡനം ആയെങ്കിൽ ആരാണ് കുറ്റക്കാർ? അവിടത്തെ പാവപ്പെട്ട ജനങ്ങളോ? അവിടെ സുഭിക്ഷ സുരഭില ജീവിത സൗകര്യങ്ങൾ കുറവായതുകൊണ്ട് അവിടത്തെ ജനം ഒന്നിനും കൊള്ളാത്തവർ ആണോ? റോഡും വാഹനവും വലിയ വീടുകളും കെട്ടിടങ്ങളും ടൗണും അല്ലെങ്കിൽ ജനങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ ആണോ? അങ്ങനെയെങ്കിൽ ഇന്നത്തെ പുതുതലമുറ മനസിലാക്കണം മുപ്പത് കോടി ഇന്ത്യൻ ജനത തെരുവിൽ ആണ് ഉറങ്ങുന്നത് എന്ന്.. ദാരിദ്ര്യം ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വളർച്ചയുള്ള ഇൻഡസ്‌ക് എന്ന് ... വികസന മുരടിച്ചയാണ് ഇന്ത്യയുടെ ശാപമെന്ന്. എന്നാൽ അത് അത് അനുഭവിക്കുന്ന ജനതയുടെ പ്രശ്‌നം അല്ല.. മറിച്ച് നാട് ഭരിക്കാൻ കൊടിയുടെയും ജാതിയുടെയും മതത്തിന്റെയും പേരിൽ തിരഞ്ഞെടുക്കുന്നവർ ഉത്തവാദിത്വം നിറവേറ്റാൻ കാര്യപ്രാപ്തി കാണിക്കാത്തതുകൊണ്ടാണ്. പരസ്പരം കേസ് കൊടുത്തും സ്ത്രീപക്ഷവും നാട്ടുകാരുടെ പക്ഷവും നോക്കാതെ, ശരിയും തെറ്റും അളക്കുക, സോഷ്യൽ മീഡിയയെ വൃത്തിയായി മാന്യമായി ഉപയോഗിക്കുക.
പെൺകുട്ടികൾ ആയതുകൊണ്ട് അവർ ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ല. സ്വന്തം കൂട്ടുകാരിയുടെ ജീവിതത്തോട് ഒരല്പം ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവളുടെ കല്യാണ ദിവസം ആ ഗ്രാമത്തിൽ ചെന്നിങ്ങനെ ഒരു ലൈവ് ഇടില്ലായിരുന്നു.. അതിട്ട ശേഷം ഉണ്ടായ പുകിലുകൾക്ക് കാരണം ആ ലൈവ് ഇട്ടതും അതിൽ സംസ്‌കാരശൂന്യമായ നിലവാരത്തിൽ സംസാരിച്ചതും ആണ്. പോസ്റ്റ് വന്നപ്പോൾ പെൺകുട്ടികളെ കുറച്ച് ആൺ കുട്ടികൾ അവഹേളിച്ചതിനു പൊലീസ് പരാതി നൽകാൻ എടുത്ത അതെ വിവേകം ആ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു നാടിനെ മൊത്തം അപമാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്ന് തിരിച്ചറിയാനും എടുക്കണമായിരുന്നു. ഒരു ജനത്തെ മൊത്തമായി അവഹേളിച്ചവർ, അതിനു പകരം അവഹേളിച്ചവർക്കെതിരെ പരാതി കൊടുക്കുന്നത് വിരോധാഭാസമാണ്. അടിക്കുന്നവന് കൊള്ളാനും അവകാശം ഉണ്ട്, എന്നാൽ പ്രതികരിക്കുന്ന മറുപക്ഷം മാന്യത പുലർത്തിയില്ലെങ്കിൽ രണ്ട് വിഭാഗവും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന് ജനം വിധിക്കും ഇത് സദാചാര പൊലീസ് ചമയൽ അല്ല, സ്വാഭാവിക പ്രതികരണം ആണ്.
തെറ്റു ആരംഭിച്ചത് പെൺകുട്ടികളിൽ നിന്നാണ്, അവസാനിച്ചത് നാട്ടുകാരിലൂടെയും. ആരംഭ സംഭവം ഒഴിവാക്കിയാൽ രണ്ടാമത്തേത് സംഭവിക്കില്ലായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു, എന്നാൽ എന്തും വികാരാവേശത്തിൽ ചെയ്യുന്നതിന് മുൻപ് ഒന്ന് ആലോചിച്ച് ചെയ്യാൻ പുതു തലമുറ ചിന്തിക്കണം, ഇതിലും വലിയ സാമൂഹിക പ്രശ്‌നങ്ങൾ നാളെയുടെ നിങ്ങളുടെ ഭാവിക്കായി ഇതിലും ഉഷാറായി ചെയ്യാനുണ്ട്. അതാവണം വലിയ ലക്ഷ്യം. അവിടെ തകർന്നത് ആ ഗ്രാമത്തിന്റെ സൽപ്പേരല്ല, വിദ്യാഭാസം നേടിയിട്ടും നിലവാരം നഷ്ടപ്പെടുന്ന ഇത്തരം വിദ്യാർത്ഥികളുടെയും നിലവാരമാണ്. സ്വയം തിരുത്തുക... നാടിനെ അറിയുക, നാടിന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതിന്റെ പരിഹാരത്തിനായി മാന്യമായി പ്രതികരിക്കുക, സ്വകാര്യമായി പങ്കു വെച്ച വീഡിയോ പ്രചരിച്ചും അപകടങ്ങൾ ഉണ്ടാകും എന്നത് എന്നും ഓർക്കുക.
ഞാൻ സ്ത്രീ വിരോധിയൊന്നുമല്ല, എന്റെ ഉമ്മയും പെങ്ങളും ഭാര്യയും മകളും പെൺസുഹൃത്തുക്കളും സ്ത്രീയായിരിക്കുമ്പോൾ അതിനു കഴിയുകയും ഇല്ല, എന്നാൽ ശരിയുടെയും തെറ്റിന്റെയും ഇടയിൽ രാഷ്ട്രീയവും മതവും ജാതിയും ലിംഗഭേദവും സാമ്പത്തികാന്തരവും വെച്ച് അളന്നു വേർതിരിക്കാതെയുള്ള അവലോകനം ആണ് നടത്താറുള്ളത്. ഈ പോസ്റ്റ് ഒരു വെളിച്ചമാണ്, സോഷ്യൽ മീഡിയയിൽ എന്തും ആവാം എന്ന് കരുതുന്നവർക്ക്, ആവശ്യവും ഉപകാരവും അല്ലാതെ ആകാവൂ എന്ന് മനസ്സിലാക്കാൻ. സോഷ്യൽ മീഡിയ ഒരു തെരുവ് പോലെയാണ്, നമുക്ക് പരിചയം ഉള്ളവരും ഇല്ലാത്തവരും സമാനചിന്തകരും അല്ലാത്തവരും അടങ്ങുന്ന കണ്ണും കാതും തുറന്നിരിക്കുന്ന ഒരു ആൾകൂട്ടം നിറഞ്ഞ തെരുവ്. ഇടപെടുന്നത് ശ്രദ്ധിച്ചില്ലേൽ അപകടം നാം ക്ഷണിച്ചു വരുത്തും, നന്നായി ഉപയോഗിച്ചാൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും കഴിയും സോഷ്യൽ മീഡിയയിൽ ഇത് കണ്ട ഉണ്ടനെ പെൺകുട്ടികളുടെ നേരെ കുതിച്ച പൊതുജന ഊർജത്തോടും ഒന്നേ പറയാനുള്ളു... അവർ പറഞ്ഞ രീതിയെ മറക്കുക, അവർ ചൂണ്ടിക്കാണിച്ച ഗ്രാമത്തിന്റെ പോരായ്മകൾ മറികടക്കാൻ ഒരുമിച്ചു നിന്ന് ജനപ്രതിനിധികൾ വഴി പ്രവർത്തിക്കുക. മൂന്നോ അഞ്ചോ വർഷങ്ങൾ കൊണ്ട് കിളിനക്കോട് എല്ലാ പാരമ്പര്യവും നിലനിർത്തി ആരോഗ്യമുള്ള ഒരു നവീന ഗ്രാമം ആവട്ടെ! അങ്ങനെ ഉർവ്വശീശാപം ഉപകാരമാവട്ടെ..