- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ മരിച്ചു
ലോസ്ആഞ്ചലസ്: അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ (90) നടത്തിയ സീരിയൽ കില്ലർ സാമുവേൽ ലിറ്റിൽ ഡിസംബർ 29-നു ബുധനാഴ്ച രാവിലെ ആശുപത്രയിൽ വച്ചു മരിച്ചതായി കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ആൻഡ് ആന്റി റീഹാബിലിറ്റേഷൻ വക്താവ് അറിയിച്ചു. മരണം സംശയാസ്പദമല്ലെങ്കിലും അന്വേഷണം നടത്തിവരുന്നു.
മുൻ ഗുസ്തി താരമായ ഇദ്ദേഹം 1970 മുതൽ 2005 വരെയുള്ള കാലയളവിൽ പത്തൊമ്പത് സംസ്ഥാനങ്ങളിലായി കൊന്നുതള്ളിയവരുടെ എണ്ണം 90 ആണ്. കലിഫോർണിയയിലും ഫ്ളോറിഡയിലുമാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയതെന്ന് ലിറ്റിൽ കുറ്റസമ്മതത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ടവിർ ഭൂരിഭാഗവും രോഗികളും, മയക്കുമരുന്നിന് അടിമകളുമായിരുന്നു. ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. ലിറ്റിന്റെ കുറ്റസമ്മതത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തു. കൊല ചെയ്യപ്പെട്ട പലരുടേയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
1980 മുതൽ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ജീവപര്യന്തം ശിക്ഷ പരോളില്ലാതെ അനുഭവിച്ചുവരികയായിരുന്നു. 2014-ലായിരുന്നു ആദ്യമായി ഇയാൾക്ക് ശിക്ഷ ലഭിച്ചത്. ഒരിക്കൽ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ 'ലോകത്തിൽ എന്നെപ്പോലെ ഞാൻ മാത്രമേയുള്ളു. അത് ഒരു അഭിമാനമായല്ല മറിച്ച് ശാപമായി ഞാൻ കരുതുന്നു' എന്ന് പറഞ്ഞിരുന്നു.