- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയക്ക് ഉറച്ച പിന്തുണയുമായി ചൈന; കിം ട്രെയിൻ വഴി യാത്ര ചെയ്ത് ചൈനീസ് പ്രസിഡന്റിനെ കണ്ടു; ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള ചൈനീസ് സന്ദർശനത്തിൽ ആശങ്കപ്പെട്ട് അമേരിക്ക
ബെയ്ജിങ്ങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ബെയ്ജിങ്ങിലെത്തി ചൈനീസ് പരമാധികാരി ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്കയിലാണ്ടിരിക്കുകയാണ് പാശ്ചാത്യലോകം. ആണവ നിരായുധീകരണം സംബന്ധിച്ച് കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റിന് ഉറപ്പുകൊടുത്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുടെ അധികാരമേറ്റശേഷം കിം ജോങ് ഉൻ ആദ്യമായി നടത്തിയ വിദേശയാത്ര കൂടിയാണിത്. ആദ്യമായാണ് കിം ഒരു വിദേശ രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്തുന്നതും. കഴിഞ്ഞ ഞായറാഴ്ച ബെയ്ജിങ്ങിലെത്തിയ കിം ബുധനാഴ്ചവരെ ചൈനയിൽ തങ്ങിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയൻ നേതാവിനും ഭാര്യ റി സോൾ ജുവിനും ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ പ്രസിഡന്റ് ഷി ജിൻ പിങ് വിരുന്നൊരുക്കിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആണവ നിരായുധീകരണത്തിന് സ്ജ്ജമാണെന്ന് ഉത്തരകൊറിയൻ നേതാവ് ചൈനയ്ക്ക് വാക്കുനൽകിയതും. ആണവ നിരായുധീകരണ ശ്രമങ്ങളോട് ദക്ഷിണകൊറിയയും അമേരിക്കയും ശരിയായ രീതിയിൽ പ്രതികരി്ക്കുകയാണെങ്കിൽ ഉത്തരകൊറിയയ
ബെയ്ജിങ്ങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ബെയ്ജിങ്ങിലെത്തി ചൈനീസ് പരമാധികാരി ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്കയിലാണ്ടിരിക്കുകയാണ് പാശ്ചാത്യലോകം. ആണവ നിരായുധീകരണം സംബന്ധിച്ച് കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റിന് ഉറപ്പുകൊടുത്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയയുടെ അധികാരമേറ്റശേഷം കിം ജോങ് ഉൻ ആദ്യമായി നടത്തിയ വിദേശയാത്ര കൂടിയാണിത്. ആദ്യമായാണ് കിം ഒരു വിദേശ രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്തുന്നതും. കഴിഞ്ഞ ഞായറാഴ്ച ബെയ്ജിങ്ങിലെത്തിയ കിം ബുധനാഴ്ചവരെ ചൈനയിൽ തങ്ങിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയൻ നേതാവിനും ഭാര്യ റി സോൾ ജുവിനും ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ പ്രസിഡന്റ് ഷി ജിൻ പിങ് വിരുന്നൊരുക്കിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആണവ നിരായുധീകരണത്തിന് സ്ജ്ജമാണെന്ന് ഉത്തരകൊറിയൻ നേതാവ് ചൈനയ്ക്ക് വാക്കുനൽകിയതും. ആണവ നിരായുധീകരണ ശ്രമങ്ങളോട് ദക്ഷിണകൊറിയയും അമേരിക്കയും ശരിയായ രീതിയിൽ പ്രതികരി്ക്കുകയാണെങ്കിൽ ഉത്തരകൊറിയയും അതിന് സജ്ജമാണെന്ന് കിം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കിം ചൈനയിലെത്തിയതെന്നാണ് സൂചന. ട്രംപുമായി കൂടിക്കാഴ്ച നടത്താനൊരുക്കമാണെന്ന കാര്യം ചൈനീസ് പ്രസിഡന്റിനോട് കിം സമ്മതിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് ഈമാസമാദ്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനോട് ഉത്തരകൊറിയ പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് ഉ്തരകൊറിയ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കുന്നത്. കിമ്മിന്റെ സന്ദർശനത്തെക്കുറിച്ച് ചൈന അമേരിക്കയെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. ചൈനയിലേക്ക് കിം നടത്തിയ സന്ദർശനത്തെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
ഇതുസംബന്ധിച്ച് സഖ്യരാജ്യങ്ങളായ ജപ്പാനുമായും ദക്ഷിണകൊറിയയുമായും ആശയവിനിമയം നടത്തിയകാര്യവും വക്താവ് സ്ഥിരീകരിച്ചു. ഉത്തരകൊറിയക്കുമേൽ സമ്മർദം ചെലുത്തുകയെന്ന നയത്തിന്റ വിജയമായാണ് കിമ്മിന്റെ പ്രതികരണത്തെ കാണുന്നതെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ഉത്തരകൊറിയ സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കിം ക്ഷണിച്ചു. ഷി ഈ ക്ഷണം സ്വീകരിച്ചതായി ദക്ഷിണകൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പ് ്അറിയിച്ചു.
അമേരിക്കയുമായും ദക്ഷിണകൊറിയയുമായും വ്യത്യസ്ത ചർച്ചകൾ സംഘടിപ്പിക്കാനാണ് ഉത്തര കൊറിയ ഉദ്ദേശിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾക്കായാണ് കിം ചൈനയിലെത്തി ഷി ജിൻപിങ്ങിനെ കണ്ടെതെന്ന് വിലയിരുത്തപ്പെടുന്നു.