- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പാളി; വിക്ഷേപിച്ചു സെക്കൻഡുകൾക്കകം മിസൈൽ പൊട്ടിത്തെറിച്ചു; പരാജയവിവരം പുറത്തുവിട്ടത് ദക്ഷിണ കൊറിയയും അമേരിക്കയും
സോൾ: ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുവെന്ന് യുഎസും ദക്ഷിണ കൊറിയയും. ഇന്നു രാവിലെ കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽനിന്നു വിക്ഷേപിച്ച മിസൈൽ നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണെന്ന് യുഎസ് സൈന്യം അറിയിച്ചു. എന്തുതരം മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് വ്യക്തമല്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. ഉത്തരകൊറിയയുടെ തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങൾ മേഖലയിലും അയൽരാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്. ഉത്തര കൊറിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രജ്ഞൻ ജോസഫ് യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി സോളിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. നേരത്തെ, ഉയർന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എൻജിന്റെ ഭൂതല പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമം കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ദീർഘദൂര മിസൈൽ പര
സോൾ: ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുവെന്ന് യുഎസും ദക്ഷിണ കൊറിയയും. ഇന്നു രാവിലെ കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽനിന്നു വിക്ഷേപിച്ച മിസൈൽ നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണെന്ന് യുഎസ് സൈന്യം അറിയിച്ചു. എന്തുതരം മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് വ്യക്തമല്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. ഉത്തരകൊറിയയുടെ തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങൾ മേഖലയിലും അയൽരാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്.
ഉത്തര കൊറിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രജ്ഞൻ ജോസഫ് യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി സോളിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം.
നേരത്തെ, ഉയർന്ന ശക്തിയുള്ള പുതിയ റോക്കറ്റ് എൻജിന്റെ ഭൂതല പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമം കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പരീക്ഷണത്തെ വിശേഷിപ്പിച്ചത്.
ദീർഘദൂര മിസൈൽ പരീക്ഷണങ്ങളിൽനിന്ന് ഉത്തര കൊറിയയെ ഐക്യരാഷ്ട്ര സംഘടന തടഞ്ഞിട്ടുണ്ട്. എന്നാൽ സമാധാനപരമായ കാര്യങ്ങൾക്കാണ് തങ്ങൾ പരീക്ഷണം നടത്തുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം.