- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തര കൊറിയയുടെ മുഖ്യശത്രു അമേരിക്ക തന്നെ; നിലപാട് വ്യക്തമാക്കി കിം ജോങ് ഉൻ; ഭരണാധികാരികൾ മാറിയാലും നിലപാട് മാറില്ലെന്നും കിം; അമേരിക്കയുമായി തുടർന്നും സഹകരിക്കില്ലെന്ന സൂചനയുമായി കിമ്മിന്റെ പ്രഖ്യാപനം
സോൾ: തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയൻ ഭരണാധികാ രി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് കിമ്മിന്റെ പ്രഖ്യാപനം.അധികാരത്തിൽ ആര് വന്നാലും ഉത്തര കൊറിയയ്ക്കെതിരായ നയത്തിന്റെ യഥാർത്ഥ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ബൈഡന്റെ പേര് പരാമർശിക്കാതെ കിം പറഞ്ഞതായാണ് റിപ്പോർട്ട്.നേരത്തെയും അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ രംഗത്തുവന്നിരുന്നു.
അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ ശത്രുവാണെന്ന പ്രഖ്യാപനത്തിലൂടെ അമേരിക്കയുമായി തുടർന്നും നല്ല ബന്ധത്തിലായിരിക്കില്ല എന്ന സൂചനയാണ് കിം നൽകിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.2018 ജൂണിൽ കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രപും തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടിക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മിൽ വെല്ലുവിളി കൾ തുടർന്നിരുന്നു.
അതേസമയം, താൻ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയ പ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉൻ രംഗത്തെത്തിയിരുന്നു. യു.എസ്. പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ആദ്യ പടിയായിട്ടായിരുന്നു കിമ്മിന്റെ തുറന്നുപറച്ചൽ എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയുമായി തുടർന്നും സഹകരിക്കില്ലെന്നാണ് സ്വീകരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്
മറുനാടന് ഡെസ്ക്