ഴ് രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുകയാണ്. അതിനിടെ സെലിബ്രിറ്റി കിം കർദാഷിയാന്റെ ട്വീറ്റ് വ്യത്യസ്തമാകുന്നു. അമേരിക്കയിലേക്ക് കുടിയേറിയ ഇസ്ലാമിക തീവ്രവാദികൾ വധിച്ച അമേരിക്കക്കാരുടെയും അമേരിക്കക്കാർ തന്നെ കൊലപ്പെടുത്തിയവരുടെയും കണക്കുകൾ സൂചിപ്പിച്ചുകൊണ്ടാണ് കിം ട്വീറ്റിലൂടെ ട്രംപിനെ കളിയാക്കിയത്.

കിമ്മിന്റെ കണക്കനുസരിച്ച് ഇസ്ലാമിക തീവ്രവാദികളായ കുടിയേറ്റക്കാരാന്ട വർഷം രണ്ട് അമേരിക്കക്കാർ മാത്രമാണ് കൊല്ലപ്പെടുന്നത്. എന്നാൽ, സ്‌കൂളുകളിലും കോളേജുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തോക്കെടുത്ത് അമേരിക്കക്കാർ നടത്തിയ കൂട്ടക്കുരുതികളിൽ 11,000 പേർ കൊല്ലപ്പെട്ടതായും കണക്ക് വെളിപ്പെടുത്തുന്നു. ട്രംപിന്റെ വെള്ളിയാഴ്ചത്തെ കുടിയേറ്റവിലക്കിനെ നിശിതമായി വിമർശിക്കുന്നതാണ് ഈ ട്വീറ്റ്.

അഭയാർഥികൾ അമേരിക്കയിൽ പ്രവേശിക്കുന്നത് 120 ദിവസത്തേയ്ക്ക് വിലക്കിയ ട്രംപ്, ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ വിലക്കും ഏർപ്പെടുത്തിയിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ ഈ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തു.. ന്യുയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ഏതാനും പേരെ തടഞ്ഞുവച്ചതിൽ പ്രതിഷേധിക്കാനെത്തിയത് രണ്ടായിരത്തോളം പേരാണ്.

എന്നാൽ, ട്രംപിന്റെ വിലക്കിന് ശനിയാഴ്ച ഫെഡറൽ കോടതികളിലൊന്ന് വിലക്കേർപ്പെടുത്തിയത് പ്രസിഡന്റിന് തിരിച്ചടിയായി.. വിമാനത്താവളങ്ങളിൽ തടഞ്ഞുവച്ചിട്ടുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ജോഫ് എഫ്. കെന്നഡി വിമാനത്താവളത്തിൽ തടഞ്ഞുവച്ച 12 പേരിൽ രണ്ടുപേരെ മാത്രം അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിച്ചതിനെതിരെയാണ് കോടതി ഉത്തരവിറക്കിയത്. എന്നാൽ, കോടതി ഉത്തരവുണ്ടെങ്കിലും ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കുമെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നിലപാട്‌