- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് മാതൃഹൃദയം: മദ്യപിച്ചെത്തി ക്രൂരമായി മർദിച്ച് തന്നെ റോഡിലേക്ക് വലിച്ചെറിഞ്ഞ മകനെ ഒന്നും ചെയ്യരുതെന്ന് വയോധികമാതാവിന്റെ നിലവിളി; മനസ്സലിഞ്ഞ് പൊലീസും നാട്ടുകാരും
പത്തനംതിട്ട: എന്റെ മകനെ ഒന്നും ചെയ്യല്ലേ സാറേ, അവൻ ജീവിച്ചോട്ടേ.... നൊന്തുപ്രസവിച്ച അമ്മയുടെ നിലവിളിക്ക് മുമ്പിൽ പൊലീസിന്റേയും മനസലിഞ്ഞുപോയി. പെറ്റമ്മയുടെ നെഞ്ച് ചവുട്ടിക്കലക്കി തെരുവിലെറിഞ്ഞ മദ്യപാനിയായ മകനെ നിയമപരമായി കൈകാര്യം ചെയ്യാൻ പൊലീസും കായികമായി കൈകാര്യം ചെയ്യാൻ നാട്ടുകാരും തയാറായി നിന്നപ്പോഴാണ് മകന്റെ തല്ലു കൊണ്ട്
പത്തനംതിട്ട: എന്റെ മകനെ ഒന്നും ചെയ്യല്ലേ സാറേ, അവൻ ജീവിച്ചോട്ടേ.... നൊന്തുപ്രസവിച്ച അമ്മയുടെ നിലവിളിക്ക് മുമ്പിൽ പൊലീസിന്റേയും മനസലിഞ്ഞുപോയി.
പെറ്റമ്മയുടെ നെഞ്ച് ചവുട്ടിക്കലക്കി തെരുവിലെറിഞ്ഞ മദ്യപാനിയായ മകനെ നിയമപരമായി കൈകാര്യം ചെയ്യാൻ പൊലീസും കായികമായി കൈകാര്യം ചെയ്യാൻ നാട്ടുകാരും തയാറായി നിന്നപ്പോഴാണ് മകന്റെ തല്ലു കൊണ്ട് മൃതപ്രായയായ അമ്മ ദയനീയമായി നിലവിളിച്ചത്. ഏതൊരാളുടെയും കരളലിയിക്കുന്ന ഈ കദനകഥയ്‌ക്കൊടുവിൽ അമ്മയുടെ തുടർ സംരക്ഷണം പൊലീസ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കൈമാറി.
പത്തനംതിട്ട നാരങ്ങാനം വെള്ളപ്പാറ മുണ്ടപ്ലാക്കൽ മേമുറിയിൽ രാജമ്മ(85)ക്കാണ് മകന്റെ മർദനത്തെ തുടർന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ഭർത്താവും മറ്റ് രണ്ട് ആൺമക്കളും മരണപ്പെട്ടതോടെയാണ് രാജമ്മ മദ്യപനായ മകന്റെ സംരക്ഷണ ത്തിലായത്. ആളുകളുടെ സഹായംകൊണ്ട് മാത്രം ഉപജീവനം നടത്തിയിരുന്ന വയോധിക മകന് മദ്യപിക്കാൻ പണം നൽകാത്തതിലും സ്വത്ത് എഴുതി നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു മകന്റെ നിരന്തര ഉപദ്രവം. ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തിയ മകൻ രാജൻ ഈ അമ്മയെ ക്രൂരമായി മർദിച്ച് പെരുമഴയിലേക്ക് വലിച്ചെറിഞ്ഞു.
നിരങ്ങിയും നീങ്ങിയും സമീപത്തെ റോഡിലെത്തി അവിടെ വീണു കിടന്ന രാജമ്മയെ ആരോ എടുത്ത് വെയിറ്റിങ് ഷെഡിലിട്ടു. രാജമ്മയുടെ ദുരിതകഥ മാദ്ധ്യമങ്ങളിൽ നിന്നും അറിഞ്ഞാണ് അടൂർ മഹാത്മ ജനസേവനകേന്ദ്രം പ്രവർത്തകർ സ്ഥലത്തെത്തിയത്. അടിയേറ്റ് കടത്തിണ്ണയിൽ കിടന്നിരുന്ന വയോധികയെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. എന്നാൽ വിവരമറിഞ്ഞെത്തിയ മകൻ രാത്രിയിൽ ആരുമറിയാതെ ആശുപത്രിയിൽ നിന്നും എടുത്തുകൊണ്ട് പോന്നുവെന്ന് രാജമ്മ പറയുന്നു.
മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരവല്ല, ജോ.സെക്രട്ടറി സി.വി. ചന്ദ്രൻ, നേഴ്‌സിങ് സ്റ്റാഫ് ആഷാ ജോൺ, കോ ഓർഡിനേറ്റർ അനു എ.നായർ എന്നിവരെത്തിയാണ് രാജമ്മയെ ഏറ്റെടുത്തത്. രാജമ്മയുടെ അപേക്ഷ മാനിച്ച് മകനെതിരെ കേസെടുത്തില്ല. പക്ഷേ, ആ നിലവിളി കണ്ടു നിന്നവരിൽ ഏറെ നൊമ്പരമുണർത്തി.