- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഴയോരത്തെ പാറയിടുക്കിൽ രാജവെമ്പാല താവളമുറപ്പിച്ചു; ഭീതി മൂലം അലക്കാനും കുളിക്കാനും കഴിയുന്നില്ലന്ന് നാട്ടുകാർ; വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നും ആക്ഷേപം; തട്ടേക്കാട് വർക്ക്‌ഷോപ്പുപടിയിൽ നാട്ടുകാരെ വിറപ്പിച്ച് രാജവെമ്പാല
കോതമംഗലം: പുഴയോരത്തെ പാറയിടുക്കിൽ രാജവെമ്പാല താവളമുറപ്പിച്ചു. ഭീതി മൂലം അലക്കാനും കുളിക്കാനും കഴിയുന്നില്ലന്ന് നാട്ടുകാർ. വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നും ആക്ഷേപം. തട്ടേക്കാട് വർക്ക്‌ഷോപ്പുപടിയിൽ പെരിയാറിലെ കുളിക്കടവിന് സമീപത്താണ് ഒരാഴ്ച മുമ്പ് പാറയിടുക്കിൽ നാട്ടുകാർ രാജവെമ്പാലയെ കണ്ടെത്തിയത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാർ ഭയവിഹ്വലരായിരിക്കുകയാണ്. ആക്രമിക്കുമെന്ന ഭീതിയിൽ പ്രദേശവാസികൾ സമീപത്തെ കുളിക്കടവ് ഉപയോഗിക്കാതായി.ജലക്ഷാമം നേരുടുന്ന അവസ്ഥയിൽ കുളിക്കടവ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരിതേവനം. വിവരം അറിയിച്ചപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ലന്ന് പറഞ്ഞ് വനം വകുപ്പധികൃതർ കൈമലർത്തിയെന്നും ഇവർ വ്യക്തമാക്കി. രാജവെമ്പാലയെ കൂടുതലായി കാണുന്ന പ്രദേശമാണ് കുട്ടമ്പുഴ -തട്ടേക്കാട് മേഖലയെന്നും ഭയപ്പെടാനില്ലന്നും മറ്റും വനംവകുപ്പ് ജീവനക്കാർ ഏറെ പറഞ്ഞുനോക്കിയെങ
കോതമംഗലം: പുഴയോരത്തെ പാറയിടുക്കിൽ രാജവെമ്പാല താവളമുറപ്പിച്ചു. ഭീതി മൂലം അലക്കാനും കുളിക്കാനും കഴിയുന്നില്ലന്ന് നാട്ടുകാർ. വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നും ആക്ഷേപം.
തട്ടേക്കാട് വർക്ക്‌ഷോപ്പുപടിയിൽ പെരിയാറിലെ കുളിക്കടവിന് സമീപത്താണ് ഒരാഴ്ച മുമ്പ് പാറയിടുക്കിൽ നാട്ടുകാർ രാജവെമ്പാലയെ കണ്ടെത്തിയത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാർ ഭയവിഹ്വലരായിരിക്കുകയാണ്.
ആക്രമിക്കുമെന്ന ഭീതിയിൽ പ്രദേശവാസികൾ സമീപത്തെ കുളിക്കടവ് ഉപയോഗിക്കാതായി.ജലക്ഷാമം നേരുടുന്ന അവസ്ഥയിൽ കുളിക്കടവ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരിതേവനം. വിവരം അറിയിച്ചപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ലന്ന് പറഞ്ഞ് വനം വകുപ്പധികൃതർ കൈമലർത്തിയെന്നും ഇവർ വ്യക്തമാക്കി.
രാജവെമ്പാലയെ കൂടുതലായി കാണുന്ന പ്രദേശമാണ് കുട്ടമ്പുഴ -തട്ടേക്കാട് മേഖലയെന്നും ഭയപ്പെടാനില്ലന്നും മറ്റും വനംവകുപ്പ് ജീവനക്കാർ ഏറെ പറഞ്ഞുനോക്കിയെങ്കിലും ഇവിടുത്തുകാരുടെ ഭിതി ഇനിയും വിട്ടകന്നിട്ടില്ല.
സദാസമയവും ആളനക്കമുണ്ടായിരുന്ന കുളിക്കടവ് ഇപ്പോൾ നിശബ്ദമായതിനാലാവാം രാജവെമ്പാല ഇവിടെ താവളമുറപ്പിച്ചതെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെ വിലയിരുത്തൽ. പെരിയാറിന്റെ തീരത്തുള്ള പാറക്കൂട്ടങ്ങളുടെ അടിയിൽ ആണ് രാജവെമ്പാല അഭയം തേടിയിരിക്കുന്നത്. പലപ്പോളും രാജവെമ്പാല പാറക്കൂട്ടത്തിന്റെ അടിയിൽ ഇഴയുന്നത് കാണുന്നുണ്ടെങ്കിലും പുറത്തേക്കുള്ള സഞ്ചാരം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും പാമ്പിന്റെ ഉടലിന്റെ ഭാഗത്ത് പരിക്ക് പറ്റിയതുപോലെയുള്ള അടയാളം ഉണ്ടെന്നും പരിസരവാസികളിൽ പറയുന്നു.
ഇക്കാര്യം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പാമ്പിനെ പിടികൂടി ആരോഗ്യസ്ഥിതി പരിശോധിച്ച്, വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.പാമ്പ് പുറത്തിറങ്ങാത്ത് എന്തോ അപകടം പറ്റിയതിനാലാണെന്നും ഇത് പരിശോധിക്കണമെങ്കിൽ പാമ്പിനെ പിടികൂടുകയല്ലാതെ മറ്റ് മാർഗ്ഗമില്ലന്നും ഇക്കൂർ ചൂണ്ടിക്കാട്ടുന്നു.
നിനച്ചിരിക്കാതെ കാണുന്നവർ ഉപദ്രവിക്കുവാൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് എത്രയും പാമ്പിനെ ഇവിടെ നിന്നും പിടികൂടി സുരക്ഷിതമായ മറ്റെവിടെയ്‌ക്കെങ്കിലും മാറ്റണമെന്നുമാണ് ഇക്കൂട്ടരുടെ അവശ്യം. ഒരാഴ്‌ച്ചയായി പുറത്തിറങ്ങാതെ പാറയിടുക്കിൽ തങ്ങുന്ന പാമ്പിന്റെ ജീവൻ നഷ്ടപ്പെടുന്നപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.