ഗുഡ്ഗാവ്: രാജ്യത്തെ പ്രഥമ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു. ഗുഡ്ഗാവിലെ ദ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവർത്തകനുമായ ബ്രിജ് ബേദി അമൃത്സറിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്‌കൂൾ നടത്തുകയായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം അന്ന ഹസാരെയുടെ സമരസംഘത്തിൽ എത്തിയ കിരൺ ബേദി 2015ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു.