മുംബൈ: കിരൺ റാവു വീണ്ടും സംവിധാനം ചെയ്യുന്നു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരൺ റാവു വീണ്ടു സംവിധാനത്തിലേക്കെത്തുന്നത്. നടനും മുൻ ഭർത്താവുമായ ആമിർ ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഒരുങ്ങുന്നത്.

സ്പർശ് ശ്രീവാസ്തവ, പ്രഭിത രത്ന, നിതാൻഷി ഗോയൽ എന്നിവരാണ് അഭിനേതാക്കൾ. കഥ രചിച്ചിരിക്കുന്നത് ബിപ്ലബ് ഗോസ്വാമിയാണ്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന ചിത്രീകരണം ഏപ്രിൽ മാസത്തോടു കൂടി പൂർത്തിയാകും.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ആമിറും കിരണും ബന്ധം വേർപിരിഞ്ഞത്. വിവാഹമോചിതരായെങ്കിലും ഇരുവർക്കുമിടയിലെ സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് ആമിർ പറഞ്ഞിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ നിർമ്മാതാക്കളിൽ ഒരാളാണ് കിരൺ റാവു.