ഹൈദരബാദ്: വ്യോമസേന വിമാനം പരിശീലനത്തിനിടെ തകർന്നുവീണു. ഹൈദരബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകർന്നുവീണത്. 

ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയിരുന്ന അമാൻ പാണ്ഡെ പരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു.