- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റർ ഭൂമി പാക്കിസ്ഥാന്റെ കൈയിൽ; 5180 ചതുരശ്ര കിലോമീറ്റർ അവർ ചൈനക്കു കൈമാറി; ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ വ്യക്തമായ അതിർത്തി രേഖകൾ ഇല്ല
പാക് അധിനിവേശ കാശ്മീരിൽ പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ഭാഗമായ 78,000 ചതുരശ്ര കിലോമീറ്റർ ഭൂമി. ഈ പ്രദേശത്തുനിന്ന് 5180 ചതുരശ്ര കിലോമീറ്റർ ഭൂമി പാക്കിസ്ഥാൻ ചൈനയ്ക്ക് കൈമാറുകയും ചെയ്തു. 1963-ലെ ചൈന-പാക്കിസ്ഥാൻ അതിർത്തി കരാറിന്റെ ഭാഗമായാണ് അന്യായമായ കൈമാറ്റം നടന്നതെന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരേൺ റിജ
പാക് അധിനിവേശ കാശ്മീരിൽ പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ഭാഗമായ 78,000 ചതുരശ്ര കിലോമീറ്റർ ഭൂമി. ഈ പ്രദേശത്തുനിന്ന് 5180 ചതുരശ്ര കിലോമീറ്റർ ഭൂമി പാക്കിസ്ഥാൻ ചൈനയ്ക്ക് കൈമാറുകയും ചെയ്തു. 1963-ലെ ചൈന-പാക്കിസ്ഥാൻ അതിർത്തി കരാറിന്റെ ഭാഗമായാണ് അന്യായമായ കൈമാറ്റം നടന്നതെന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരേൺ റിജിജു പറഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അതിർത്തി രേഖകൾ ഇപ്പോൾ നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി) എന്ന പൊതുധാരണ ഇപ്പോൾ നിലവില്ലെന്നും അതിർത്തി തർക്കങ്ങൾ കാരണം ആ ധാരണ നഷ്ടമായെന്നും മന്ത്രി പറഞ്ഞു. മറ്റ് അതിർത്തി രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മർ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ ഭൂമി അന്യായമായി കൈവശപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ താമസിക്കുന്ന ആളുകൾ ചില സ്ഥാലങ്ങളിൽ അതിർത്തി കൈയേറി സ്ഥലങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് അതിർത്തി തർക്കങ്ങൾ വളരാതെ നോക്കാൻ സർക്കാർ സദാ സമയവും ജാഗരൂകരാണെന്ന് മന്ത്രി പറഞ്ഞു. ഇന്തോ-ചൈന അതിർത്തിയിലെ പ്രശ്‌നങ്ങൾ സൈനിക തല കൂടിക്കാഴ്ചകളിലൂടെയും ഫ്‌ലാഗ് മീറ്റിങ്ങുകളിലൂടെയും നിരന്തരം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.