- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിർമാണി മനോജ് ഗൾഫുകാരന്റെ ഭാര്യയെ വളച്ചെടുത്തത് തടവറയിൽ നിന്നുള്ള മൊബൈൽ ഫോൺ സല്ലാപത്തിൽ; രണ്ട് കുട്ടികളുടെ അമ്മയെങ്കിലും യുവതിയെ ആകർഷിച്ചത് ഫേസ്ബുക്കിലെ വീരപരിവേഷം; തടവറയിലെ ഫോൺ വിളിയിൽ കോഴിക്കോടു നിന്നും വിയ്യൂരിലേക്ക് മാറ്റിയിട്ടും കിർമാണിയും കൂട്ടരും വിലസിയത് ജയിൽ രാജാക്കന്മാരായി തന്നെ; ജയിലിലെ ഫോൺവിളിയും അന്വേഷിക്കണമെന്ന് ഭർത്താവിന്റെ പരാതിയിലെ ആവശ്യം
മാഹി: ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇടതുഭരണം വന്നത് മുതൽ നല്ലകാലമാണ്. ഓരോ ജയിലിലെയും രാജാക്കന്മാരായി തന്നെയാണ് അവർ വിലസുന്നത്. അവർ ആഗ്രഹിക്കുമ്പോൾ പരോൾ നൽകാൻ തയ്യാറായി അധികാരികളുണ്ട് ഒരു വശത്ത്. കൂടാതെ ജയിലിനുള്ളിൽ മൊബൈൽ ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നൽകാനും ആളുകളുണ്ട്. ഇങ്ങനെ എല്ലാ സൗകര്യങ്ങളും രണ്ട് ദിവസം മുമ്പ് വിവാഹിതനായ കിർമാണി മനോജിന് ജയിലിൽ ലഭിച്ചിരുന്നു. അധികാരികൾ ഒരുക്കി നൽകിയ സൗകര്യങ്ങളാണ് കിർമാണി മനോജിന്റെ വിവാഹത്തിലേക്കും എത്താൻ ഇടയാക്കിയത്. ഓർക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിർമാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈൽ ഫോൺ വഴിയും. ജയിലിൽ നിന്നുള്ള ഫോൺവിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്‌റിനിൽ ജോലി ചെയ്യുകയായിരുന്ന
മാഹി: ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇടതുഭരണം വന്നത് മുതൽ നല്ലകാലമാണ്. ഓരോ ജയിലിലെയും രാജാക്കന്മാരായി തന്നെയാണ് അവർ വിലസുന്നത്. അവർ ആഗ്രഹിക്കുമ്പോൾ പരോൾ നൽകാൻ തയ്യാറായി അധികാരികളുണ്ട് ഒരു വശത്ത്. കൂടാതെ ജയിലിനുള്ളിൽ മൊബൈൽ ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നൽകാനും ആളുകളുണ്ട്. ഇങ്ങനെ എല്ലാ സൗകര്യങ്ങളും രണ്ട് ദിവസം മുമ്പ് വിവാഹിതനായ കിർമാണി മനോജിന് ജയിലിൽ ലഭിച്ചിരുന്നു. അധികാരികൾ ഒരുക്കി നൽകിയ സൗകര്യങ്ങളാണ് കിർമാണി മനോജിന്റെ വിവാഹത്തിലേക്കും എത്താൻ ഇടയാക്കിയത്.
ഓർക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിർമാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈൽ ഫോൺ വഴിയും. ജയിലിൽ നിന്നുള്ള ഫോൺവിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്‌റിനിൽ ജോലി ചെയ്യുകയായിരുന്ന യുവാവിനെ ഉപേക്ഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി പോയത്. ഈ ബന്ധത്തിൽ വില്ലനായത് കിർമാണിയുടെ തടവറയിൽ നിന്നുള്ള ഫോൺവിളിയാണ്.
ജയിലിൽ മൊബൈൽഫോൺ ഉപയോഗിക്കാൻ വിലക്കുള്ളപ്പോൾ എങ്ങനെ കിർമാണിക്ക് മാത്രം ഫോൺവിളിക്കാൻ സൗകര്യം ലഭിച്ചുവെന്ന ചോദ്യവും ഇതോടെ ശക്തമായി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കിർമാണി വിവാഹം കഴിച്ച യുവതിയുടെ ആദ്യ ഭർത്താവ് പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് യുഡിഎഫ് സർക്കാറിന്റെ കാലത്ത് കോഴിക്കോട് ജയിലിൽ കഴിഞ്ഞ വേളയിൽ കിർമാണിയും ഷാഫിയും അടങ്ങുന്നവർ മൊബൈൽഫോൺ ഉപയോഗിച്ചത് തെളിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. തുടർന്ന് വിയ്യൂർ ജയിലിലേക്കാണ് കിർമാണി മനോജിനെ മാറ്റിയതും.
വിയ്യൂർ ജയിലിൽ കിർമാണി മനോജ് അടക്കമുള്ളവരെ മാറ്റിയപ്പോൾ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ വിയ്യൂരിലെത്തി പ്രതികൾക്ക് വേണ്ടി സമരം നടത്തിയിരുന്നു. ടിപി കേസ് പ്രതികളെ ജയിലിനുള്ളിൽ വെച്ച് മർദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് അന്ന് കോടിയേരി സമരം ചെയ്തത്. പി ജയരാജൻ അടക്കമുള്ള നേതാക്കളും ജയിലിൽ എത്തിയിരുന്നു. ഈ സംഭവത്തോടെ ടിപി വധക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവും സജീവമായിരുന്നു. എന്നാൽ, പിന്നീട് ഈ കേസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല.
ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നടത്തിയ ശ്രമങ്ങളും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, വിവാദമായതോടെ പ്രതികൾക്ക് ഇടക്കിടെ പരോൾ നൽകുന്നതിലെത്തി. സർക്കാറിന്റെയും പാർട്ടിയുടെയും എല്ലാവിധ സഹായങ്ങളോടും കൂടിയായിരുന്നു മറ്റൊരു പ്രതി ഷാഫിയുടെ വിവാഹവും നടന്നത്. കിർമാണി മനോജിന് ജയിലിൽ ഫോൺവിളി സൗകര്യം ഒരുക്കിയപ്പോൾ വധുവിനെയും ലഭിച്ചു.
എന്തായാലും ജയിലിലേക്ക് തിരികേ പോകാൻ ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കേയാണ് കിർമാണിയുടെ വിവാഹവും വിവാദത്തിലായത്. ടി.പി.വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം കഴിച്ചതു തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന യുവാവാണു പരാതിയുമായി വടകര ഡിവൈഎസ്‌പിയെ സമീപിച്ചത്. ബുധനാഴ്ചയായിരുന്നു കിർമാണി മനോജിന്റെ വിവാഹം.
മൂന്നുമാസം മുൻപു വീടു വിട്ടിറങ്ങിയതാണു ഭാര്യയെന്നും രണ്ടുമക്കളെയും കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയിൽ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതി വടകര സിഐയ്ക്കു കൈമാറിയതിനെ തുടർന്നു വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. പരാതിയെത്തുടർന്ന് പൊലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനിൽ വിളിച്ചുവരുത്തി. അൽപ്പനേരം പരാതിക്കാരൻ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി. തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുമ്പെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാർത്ത കണ്ടാണ് അറിഞ്ഞതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വിവാഹത്തിനായി പരോൾ നേടും മുമ്പ് കോൺഗ്രസ് നേതാവ് ഷുഹൈബ് വധിക്കപ്പെട്ട വേളയിലും കിർമ്മാണി മനോജിന് പരോൾ ലഭിച്ചിരുന്നു. ഷുഹൈബിന്റെ കൊലപാതകം നടന്ന ദിവസവും മനോജ് പരോളിലായിരുന്നത് ഏറെ വിവാദങ്ങൾക്കും ഇടയാക്കി. കൊടി സുനിക്കും സംഘത്തിനും പൊലീസ് കാവലില്ലാതെ സ്വാഭാവിക പരോൾ ലഭിക്കുകയായിരുന്നു. അന്ന് കിർമാണിക്ക് കിർമാണിക്കു 30 ദിവസവു പരോൾ ലഭിച്ചത്.