- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ കേന്ദ്രത്തിൽ നിന്ന് കിർമാണിയും വധുവും നാട്ടിലെത്തി; വധൂ വരന്മാരെ കാണാൻ പാർട്ടി അണികളുടെ ഒഴുക്ക്; ആഘോഷത്തിന് മിഴിവേകാൻ മുടക്കോഴിമലയിൽ ഒളിവ് കേന്ദ്രമൊരുക്കിയ മദ്യ മുതലാളിയുടെ വക വൻ മദ്യ സൽക്കാരവും; ടിപിയുടെ ഘാതകൻ കിർമാണിയുടെ വിവാഹാഘോഷം പന്തയക്കലിൽ പൊടിപൊടിക്കുന്നു
മാഹി: കിർമാണി മനോജിന്റെ വീട്ടിൽ സൽക്കാരം തുടങ്ങി. കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹിതനായ കിർമാണി മനോജ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. രാവിലെ 11 മണിയോടെ പാർട്ടി പ്രവർത്തകരും അനുഭാവികളും കിർമാണി മനോജിന്റെ വീട്ടിലേക്ക് കൂട്ടമായെത്തുകയാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജ് പരോളിലെത്തിയാണ് വിവാഹിതനായത്. പാർട്ടി പ്രവർത്തകർ വീര പരിവേഷം നൽകുന്ന കിർമാണിയേയും നവവധുവിനേയും കാണാൻ ബന്ധുക്കളേക്കാളേറെ പാർട്ടി അണികളാണ്. ടി.പി. കൊലയെ തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വൻ തോതിൽ വിവാഹ സൽക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വിവരമുണ്ട്. പന്തക്കലിലെ വീട്ടുവളപ്പിന്റെ പല കോണുകളിലുമായി ആളുകൾ കൂട്ടമായി നിൽക്കുന്നുണ്ട്. മനോജിനെയല്ലാതെ വധുവിനെ പുറത്ത് കാണാനില്ല. വധു വീട്ടിനകത്തു തന്നെയാണ്. കേരളത്തെ പോലെ മാഹിയിലും പൊതു സ്ഥലത്ത് മദ്യപിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ കിർമാണിയുടെ വീട്ടുപറമ്പിലേക്ക് മാഹി പൊലീസിന് കടക്കാൻ പ്രയ
മാഹി: കിർമാണി മനോജിന്റെ വീട്ടിൽ സൽക്കാരം തുടങ്ങി. കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹിതനായ കിർമാണി മനോജ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. രാവിലെ 11 മണിയോടെ പാർട്ടി പ്രവർത്തകരും അനുഭാവികളും കിർമാണി മനോജിന്റെ വീട്ടിലേക്ക് കൂട്ടമായെത്തുകയാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജ് പരോളിലെത്തിയാണ് വിവാഹിതനായത്. പാർട്ടി പ്രവർത്തകർ വീര പരിവേഷം നൽകുന്ന കിർമാണിയേയും നവവധുവിനേയും കാണാൻ ബന്ധുക്കളേക്കാളേറെ പാർട്ടി അണികളാണ്. ടി.പി. കൊലയെ തുടർന്ന് ഒളിവിൽ കഴിയാൻ സഹായിച്ച മാഹിയിലെ ഒരു മദ്യ മുതലാളി വൻ തോതിൽ വിവാഹ സൽക്കാരത്തിന് മദ്യമെത്തിച്ച് കഴിഞ്ഞതായും വിവരമുണ്ട്.
പന്തക്കലിലെ വീട്ടുവളപ്പിന്റെ പല കോണുകളിലുമായി ആളുകൾ കൂട്ടമായി നിൽക്കുന്നുണ്ട്. മനോജിനെയല്ലാതെ വധുവിനെ പുറത്ത് കാണാനില്ല. വധു വീട്ടിനകത്തു തന്നെയാണ്. കേരളത്തെ പോലെ മാഹിയിലും പൊതു സ്ഥലത്ത് മദ്യപിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ കിർമാണിയുടെ വീട്ടുപറമ്പിലേക്ക് മാഹി പൊലീസിന് കടക്കാൻ പ്രയാസമാണ്. പന്തക്കൽ ടൗണും പരിസരവും ആഘോഷ ലഹരിയിലാണ്. സമീപത്തെ ബാറുകളിലും പതിവിലധികം ജനങ്ങൾ എത്തുന്നുണ്ട്. പരോൾ കഴിഞ്ഞ് ജയിലിലെത്താൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ സൽക്കാരം പൊടിപൂരമാക്കുകയാണ്. ഇന്നു മുതൽ കിർമാണി മനോജ് ജയിൽ പോകുന്നതു വരെ സൽക്കാരം നടക്കുമെന്നാണ് വിവരം. സിപിഎം. ന്റെ ഉന്നത നേതാക്കളൊന്നും വധൂവരന്മാർക്ക് ആശംസ നേരാൻ പകൽ സമയം എത്തിയിട്ടില്ല. വൈകീട്ട് പൊതുജനമറിയാതെ വധൂവരന്മാരെ സന്ദർശിക്കുമെന്നാണ് കരുതുന്നത്
മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി. ബഹ്റിനിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവാണ് വടകര ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു മനോജിന്റെ വിവാഹം. അതിനിടെയാണ് വിവാഹത്തിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
മൂന്നുമാസം മുൻപ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയിൽ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവിൽ വിവാഹ ബന്ധം നിലനിൽക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും നിയമപരമായ വിടുതൽ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളിൽ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ പുലിവാൽ കല്യാണമായിരിക്കുന്നത്.
കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്.