ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമിയിൽ കിസ ഉത്സവ് 2016 കലാമേള സംഘടിപ്പിച്ചു. 90 സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സംഗീതം, നൃത്തം, സംവാദം, ചിത്രരചന, സുഡോക്കു തുടങ്ങിയ ഇനങ്ങളിലാണ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്. ഐസിഎസ്ഇ കാറ്റഗറിയിൽ സെന്റ് ഫ്രാൻസിസ് സ്‌കൂളും ഐഎസ്‌സി കാറ്റഗറിയിൽ ക്രൈസ്റ്റ് അക്കാദമിയും കിരീടം ചൂടി. വിജയികൾക്ക് കന്നഡ സിനിമാ താരം ധനുഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.