- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ന്യൂഡൽഹിയിൽ കിസാൻ മുക്തി മാർച്ച് ; ഒരു ലക്ഷം കർഷകർ പങ്കെടുത്ത റാലിക്ക് പിന്തുണയുമായി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ; തമിഴ്‌നാട്ടിൽ നിന്നും റാലിക്കെത്തിയ കർഷകർ വന്നത് തലയോട്ടിയും അസ്ഥികളുമായി ! എല്ലാവരും ചുവപ്പ് തൊപ്പിയും വസ്ത്രങ്ങളുമണിഞ്ഞതോടെ ചെങ്കടലായി രാജ്യതലസ്ഥാനം
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ന്യൂഡൽഹിയിൽ പതിനായിരങ്ങൾ പങ്കെടുത്ത കർഷക മാർച്ച്. രണ്ടു ദിവസമായി നടക്കുന്ന പ്രതിഷേധത്തിലൂടെ പ്രതിഫലിക്കുന്നത് കർഷകരുടെ കണ്ണീരും വേദനയും ഭാവിയെ പറ്റിയുള്ള ആശങ്കകളുമാണ്. കാർഷിക കടങ്ങൾ പൂർണമായും എഴുതി തള്ളുക, പ്രതിമാസം 5000 രൂപ പെൻഷൻ നൽകുക, വിളകൾക്ക് ന്യായവില ഏർപ്പെടുത്തി നഷ്ടത്തിൽ നിന്നും മോചനം നൽകുക എന്നിവയാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. ഇന്ന് നടന്ന കർഷക റാലിയിൽ രാജ്യതലസ്ഥാനം സാക്ഷിയായത് കർഷകർ തീർത്ത ചെങ്കടലിനാണ്. കിസാൻ മുക്തി മാർച്ചിന് എത്തിയവരിൽ ഭൂരിഭാഗവും തലസ്ഥാനത്തെ പ്രായമേറിയ കർഷകരായിരുന്നു. ഇതിനു പുറമേയാണ് വനിതകൾ ഉൾപ്പെടയുള്ളവർ എത്തിയത്. പങ്കെടുത്ത എല്ലാവരും കാൽനടയായിട്ടാണ് എത്തിയത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആറായിരത്തിലേറെ കർഷക വോളന്റിയർമാർ പങ്കെടുത്ത പരിപാടിയിൽ ഒരു ല്കഷം കർഷകർ പങ്കെടുത്തെന്നാണ് വിവരം. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ മാർച്ച് നടത്തുന്ന കർഷകർക്ക് പ
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ന്യൂഡൽഹിയിൽ പതിനായിരങ്ങൾ പങ്കെടുത്ത കർഷക മാർച്ച്. രണ്ടു ദിവസമായി നടക്കുന്ന പ്രതിഷേധത്തിലൂടെ പ്രതിഫലിക്കുന്നത് കർഷകരുടെ കണ്ണീരും വേദനയും ഭാവിയെ പറ്റിയുള്ള ആശങ്കകളുമാണ്. കാർഷിക കടങ്ങൾ പൂർണമായും എഴുതി തള്ളുക, പ്രതിമാസം 5000 രൂപ പെൻഷൻ നൽകുക, വിളകൾക്ക് ന്യായവില ഏർപ്പെടുത്തി നഷ്ടത്തിൽ നിന്നും മോചനം നൽകുക എന്നിവയാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
ഇന്ന് നടന്ന കർഷക റാലിയിൽ രാജ്യതലസ്ഥാനം സാക്ഷിയായത് കർഷകർ തീർത്ത ചെങ്കടലിനാണ്. കിസാൻ മുക്തി മാർച്ചിന് എത്തിയവരിൽ ഭൂരിഭാഗവും തലസ്ഥാനത്തെ പ്രായമേറിയ കർഷകരായിരുന്നു. ഇതിനു പുറമേയാണ് വനിതകൾ ഉൾപ്പെടയുള്ളവർ എത്തിയത്. പങ്കെടുത്ത എല്ലാവരും കാൽനടയായിട്ടാണ് എത്തിയത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആറായിരത്തിലേറെ കർഷക വോളന്റിയർമാർ പങ്കെടുത്ത പരിപാടിയിൽ ഒരു ല്കഷം കർഷകർ പങ്കെടുത്തെന്നാണ് വിവരം.
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ മാർച്ച് നടത്തുന്ന കർഷകർക്ക് പിന്തുണയുമായെത്തി. എസ്എഫ്‌ഐ പോലുള്ള സംഘടനകൾ ഇവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി. ആം ആദമി പാർട്ടിയും കർഷകർക്ക് പിന്തുണയുമായി രംഗത്തുണ്ട്. തമിഴനാട്ടിൽ നിന്നും റാലിക്കെത്തിയവരുടെ കർഷകരുടെ കൈകളിൽ തലയോട്ടികളും ഉണ്ടായിരുന്നു. റാലിക്ക് എത്തിയവരെല്ലാം ചുവപ്പ് തൊപ്പിയും വസ്ത്രങ്ങളും കൊടിയും പിടിച്ചപ്പോൾ തമിഴ് കർഷകർ പച്ച വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.
പാർലമെന്റ് സ്ട്രീറ്റിലേക്ക് കടന്നതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ നഗ്നരായി മാർച്ചിൽ പങ്കെടുത്തു. ചിലർ കാർഷിക ഉതപന്നങ്ങൾകൊണ്ടുള്ള മാലകളും അണിഞ്ഞാണ് എത്തിയത്. കർഷക റാലിയോടനുബന്ധിച്ച ഡൽഹിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കിസാന്മുക്തി മാർച്ചിന്റെ പൊതുറാലി പാർലമെന്റ് പരിസരത്തേക്ക് മുന്നേറുകയാണെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. രാജ്യതലസ്ഥാനത്തെ പ്രധാന അഞ്ച് കേന്ദ്രങ്ങളായ നിസാമുദ്ദീൻ, ആനന്ദ് വിഹാർ, മജ്നുകാ തില, ഭാരത് ഗഡ്, കാഷൻഗഞ്ച് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ആയിരക്കണക്കിനു കർഷക വോളണ്ടിയർമാർ കാൽനടയായി സഞ്ചരിച്ച് രാംലീല മൈതാനത്തേക്ക് എത്തിയത്.
ഇവിടെ നിന്നാണ് റാലി പാർലമെന്റ് പരിസരത്ത് മുന്നേറുന്നത്. വിവിധ ഘടക സംഘടനകളുടെ കൊടികളുമായി ആയിരങ്ങളാണ് മാർച്ചിൽ അണിനിരന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ കർഷകസമ്മേളനം ചേരുമെന്നാണ് വിവരം. ഉച്ചയ്ക്കുശേഷം രണ്ട് മുതൽ അഞ്ച് വരെ രാഷ്ട്രീയസമ്മേളനമാണ്. കർഷകരുടെ പ്രശ്നങ്ങളോടുള്ള നിലപാട് വ്യക്തമാക്കാൻ രാഷ്ട്രീയപാർട്ടി നേതാക്കളെത്തും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാത്രമായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
207 സംഘടനകൾ ചേർന്ന് രൂപീകരിച്ചതാണ് കോ-ഓർഡിനേഷൻ കമ്മിറ്റി. 21 രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. അദ്ധ്യാപകരും ധൈഷണികരും വിദ്യാർത്ഥികളും അഭിഭാഷകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരന്മാരും ഉൾപ്പടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തികൾ ഉൾപ്പെട്ട 'നേഷൻ ഫോർ ഫാർമേഴ്സ്' പ്രക്ഷോഭത്തിനു പിന്തുണ നൽകുന്നു.