- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകർക്കുള്ള സഹായധനം വിതരണം ചെയ്ത് പ്രധാനമന്ത്രി; മുടങ്ങാതെ അക്കൗണ്ടിലെത്തിയത് 10-ാം തവണത്തെ കിസാൻ സമ്മാൻ നിധി
ന്യൂഡൽഹി: ഇന്ത്യയിലെ കർഷകർക്കായി കേന്ദ്രസർക്കാർ നൽകുന്ന കിസാൻ സമ്മാൻ നിധി പ്രധാനമന്ത്രി പുതുവത്സര ദിനത്തിൽ വിതരണം ചെയ്തു. തുടർച്ചയായ 10-ാം ഗഡുവാണ് പ്രധാന്മന്ത്രി കിസാൻ സമ്മാൻ പദ്ധതിയായി വിതരണം ചെയ്തത്. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി വിതരണോദ്ഘാടനം നിർവ്വഹിച്ചത്.
കർഷകന്റെ അക്കൗണ്ടിലെത്തുന്നത്. രാജ്യത്തെ 10 കോടി കർഷകർക്കാണ് ധനസഹായം നേരിട്ട് അവരവരുടെ ബാങ്കിലേക്ക് എത്തുന്നത്. ആകെ 20,000 കോടിരൂപയാണ് പത്താം ഗഡുവായി കിസാൻ സമ്മാൻ നിധിക്കായി കേന്ദ്രസർക്കാർ ചിലവഴിക്കുന്നത്. 2021-2022 സാമ്പത്തിക വർഷത്തിൽ ഇതോടെ കർഷകന് ആകെ 65,800 കോടിരൂപ കേന്ദ്രസർക്കാർ വിതരണം ചെയ്തു.
പുതുവത്സര ദിനത്തിൽ കർഷകന് പ്രഥമ പരിഗണനയെന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇതിനൊപ്പം 351 കാർഷിക അനുബന്ധ നിർമ്മാണങ്ങൾ നടത്തുന്നവരുടെ കൂട്ടായ്കൾക്കുള്ള സഹായധനവും വിതരണം ചെയ്തു. 1.24 ലക്ഷം കർഷകരുൾപ്പെടുന്ന 351 സംഘങ്ങൾക്കായി 14 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്.
2018 ഡിസംബർ 1-ാം തിയതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രഖ്യാപനം നടത്തിയത്. ഇതുവരെ 11.5 കോടി കർഷക കുടുംബങ്ങൾക്ക് നൽകിയത് 1.61 ലക്ഷം കോടി രൂപയാണെന്നും കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ