ഥാർഥ പ്രണയിയെത്തേടിയാണ് ഡാനി സാവ്ക ഇറങ്ങിയത്. കണ്ണുകെട്ടിയ ഡാനി തന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തുന്നതിനായി ചുണ്ടോടുചുണ്ട് ചുംബിച്ചത് പത്തുയുവാക്കളെ. ഒടുവിൽ, ചുംബനത്തിന്റെ മാധുര്യമേറിയത് മുൻകാമുകന്റെ അധരം നുകർന്നപ്പോൾ. അമേരിക്കയിലെ പ്രശസ്തമായ റിയൽറ്റി പരിപാടി കിസ് ബാങ് ലവിലായിന്നു 25-കാരിയായ ഡാനിയുടെ ചുംബനയാത്ര.

ഡാനിയുടെ മാത്രമല്ല, പത്ത് യുവാക്കളുടെയും കണ്ണ് കെട്ടിയിരുന്നു. അതുകൊണ്ട് പ്രണയം തിരിച്ചറിയാനുള്ള ഏക പോംവഴി ചുംബനം മാത്രമായിരുന്നു. ഓരോരുത്തരുമായുള്ള ചുംബനത്തിന്റെ ചൂടും തീവ്രതയും ഡാനി വിലയിരുത്തി. ഒടുവിൽ ഒരു രാത്രി ചെലവിടാൻ തക്ക പ്രണയം തോന്നിയ രണ്ടുപേരെ ഡാനി പത്തുപേരിൽനിന്ന് തിരഞ്ഞെടുത്തു. കണ്ണു തുറന്നു നോക്കിയപ്പോൾ, അതിലൊരാൾ അവരുടെ മുൻകാമുകൻ തന്നെ.

ഡാനി ചുംബിച്ചവരെയെല്ലാം പ്രത്യേകം സ്‌ക്രീൻ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുത്തത്. എന്നാൽ, ഇത്തരമൊരു പരിപാടിക്കുവേണ്ടിയാണ് തിരഞ്ഞെടുത്തതെന്ന് ഡാനിയ്‌ക്കോ ഇതിൽ പങ്കെടുത്തവർക്കോ മുൻധാരണയുണ്ടായിരുന്നില്ല. ഷൂട്ടിങ് സമയത്തുമാത്രമാണ് അത് വെളിപ്പെടുത്തിയിരുന്നത്. എട്ടുമാസമായി താൻ തനിച്ചാണെന്നും തന്റെ കാമുകൻ തന്നെ വിട്ടുപോയെന്നുമുള്ള മുഖവുരയോടെയാണ് ഡാനി റിയൽറ്റി ഷോയിലെ ചുംബനത്തിന് ഒരുങ്ങിയത്.

ചിലരുടെ ചുംബനം അതിരുവിട്ടെന്നും ഡാനി പിന്നീട് പരാതിപ്പെട്ടു. എന്നാൽ, 34-കാരനായ സ്റ്റീവിന്റെ ചുംബനമാണ് പത്തിൽ പത്തുമാർക്കും നേടിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രമേൽ തീവ്രമായിരുന്നുവെന്ന് വിധികർത്താക്കൾ കണ്ടെത്തി. എന്നാൽ, സ്റ്റീവിനെ ഡാനി സ്വീകരിച്ചില്ല. മുൻകാമുകനായ ഡാനിയേലായിരുന്നു ഡാനിയുടെ ഹൃദയം കവർന്നത്. രാത്രി പങ്കിടാവുന്ന തരത്തിലുള്ള അടുപ്പം തോന്നിയതും ഡാനിയേലിനോടുതന്നെ. ഇരുവരും തമ്മിലുള്ള വൈകാരികമായ അടുപ്പം ചുംബനത്തിൽ പ്രകടമായിരുന്നു.