ലേബർ വനിതാ എംപിയും ഷാഡോ ഹോം സെക്രട്ടറിയുമായ ഡയാന അബോട്ട് ബ്രെക്സിറ്റ് മിനിസ്റ്റർ ഡേവിഡ് ഡേവിസിനെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് ഓടിച്ച് വിട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ബ്രെക്സിറ്റിനോട് കടുത്ത വിരോധം പുലർത്തുന്ന ആളായിട്ടും ബ്രെക്സിറ്റ് ബില്ലിനെ പിന്തുണച്ച് കോമൺസിൽ വോട്ട് ചെയ്തതിന് നന്ദി പ്രകടിപ്പിക്കാനായി കോമൺസിലെ ബാറിൽ വച്ച് ഡേവിസ് ഡയാനയ്ക്ക് ഒരു ചുംബനം നൽകാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഭവം നടന്നിരിക്കുന്നത്. ചുംബിക്കാനെത്തിയ മന്ത്രിയെ പച്ചത്തെറി വിളിച്ച് ഡയാന ഓടിച്ചെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹഫിങ്ടൺ പോസ്റ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ പോൾ വൗഗാണ് ഈ സംഭവം ട്വിറ്ററിലൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 50 ബിൽ അഥവാ ബ്രെക്സിറ്റ് ബില്ലിനെതിരെ നിരവധി എംപിമാർ ഉയർത്തിയ ഭേദഗതികളെയെല്ലാം തട്ടിത്തെറിപ്പിച്ചാണ് തെരേസ തന്റെ ചരിത്രപരമായ ഈ ബിൽ കോമണൺസിൽ ബുധനാഴ്ച പാസാക്കിയിരിക്കുന്നത്. പാസാക്കിയിരിക്കുന്നത്. ഇതോടെ ബ്രിട്ടൻ ബ്രെക്സിറ്റിനോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ഇതിന്റെ മേൽ ഒമ്പത് തവണ പരിഷ്‌കാരങ്ങൾക്കും ഭേദഗതികൾക്കുമായി വോട്ടിനിട്ടെങ്കിലും എല്ലാ അവസാനം തകർത്ത് കളഞ്ഞ് ആർട്ടിക്കിൾ 50 ബിൽ പാസാക്കുകയായിരുന്നു. ഇതനുസരരിച്ച് ചെറിയ മാറ്റം പോലുമില്ലാതെയാണ് ബ്രെക്‌സിറ്റ് ബിൽ പാസാക്കിയിരിക്കുന്നത്. 122 എംപിമാർ ബില്ലിനെ എതിർത്തപ്പോൾ 494 എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. അതായത് 372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബ്രെക്‌സിറ്റ് ബിൽ പാസായത്.

യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരത്വത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രത്യേക വോട്ടെടുപ്പ് നടത്തുമെന്നായിരുന്നു ഇതിനായി തെരേസ വാഗ്ദാനം നൽകിയത്. ഇതിലൂടെ 332 മുതൽ 290 വരെയയുള്ള അപകടകരമായ ഭേദഗതിയെ ചെറുത്ത് തോൽപ്പിക്കാനും തെരേസയ്ക്ക് സാധിച്ചു. ഡയാന അബോട്ടടക്കം മിക്ക ലേബർ എംപിമാരും ബില്ലിനെ അനുകൂലിച്ചായിരുന്നു വോട്ട് ചെയ്തിരുന്നത്. ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ മാർച്ചിൽ ആരംഭിക്കുന്നതിനെ പ ിന്തുണച്ച് വോട്ട് ചെയ്യാൻ ഷാഡോ കാബിനറ്റ് ഈ ആഴ്ച തീരുമാനിച്ചിരുന്നുവെന്നും അതിനെ തുടർന്നാണ് താൻ ഇതിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നതെന്നും വോട്ടെടുപ്പിനെ തുടർന്ന് അബോട്ട് വ്യക്തമാക്കിയിരുന്നു.

ടോറികൾ നടപ്പിലാക്കാനുദ്ദേശിക്കുന്ന ബ്രെക്സിറ്റ് അപകടകരമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിനാൽ അവരെ ഇഷ്ടമുള്ളത് പോലെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അബോട്ട് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. താൻ ബ്രെക്സിറ്റ് ബില്ലിനെ പിന്തുണച്ച് കോമൺസിൽ വോട്ട് ചെയ്തതിനെ ന്യായീകരിച്ച് പിന്നീട് അബോട്ട് ബിബിസിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ജൂൺ 23ന് നടന്ന റഫറണ്ടത്തിലെ ജനവികാരത്തെ താൻ ബഹുമാനിക്കുന്നുവെന്നും അതിനെ അട്ടിമറിക്കാൻ മിക്കവരും ശ്രമിക്കില്ലെന്നും അതിനാലാണ് ബില്ലിനെ പിന്തുണച്ചതെന്നുമായിരുന്നു അബോട്ടിന്റെ ന്യായീകരണം. എന്നാൽ ബ്രെക്സിറ്റ് നടപടികളെ കുറിച്ച് വ്യക്തത വേണമെന്നും ഇത് ടോറികളുടെ ഇഷ്ടത്തിന് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവർ തറപ്പിച്ച് പറയുകയും ചെയ്തിരുന്നു. ഇത് ഡൊണാൾഡ് ട്രംപ് ബ്രെക്സിറ്റാണെന്നും ഇതിന് നിരവധി വൃത്തികെട്ട വശങ്ങളുണ്ടെന്നും അബോട്ട് ആരോപിച്ചിരുന്നു.