- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസ് സബ്സിഡിയിൽ നിന്ന് ദേശ സ്നേഹം ഉയർത്തി പാർട്ടിക്കാരെ ഒഴിവാക്കിയ മോദി മോഡൽ! ഭക്ഷ്യകിറ്റിൽ പിണറായി പ്രയോഗിക്കുന്നതും അതേ പ്രചരണ തന്ത്രം; കിറ്റ് ആവശ്യമില്ലാത്തവരോട് അത് ഒഴിവാക്കാനുള്ള പ്രചരണത്തിന് സെലിബ്രട്ടികളെ ഇറക്കും; കിറ്റിന്റെ വെടിതീർക്കാൻ തന്ത്രം
തിരുവനന്തപുരം: കോവിഡുകാലത്തെ ഭക്ഷ്യകിറ്റ് ഇനി എല്ലാവർക്കും നൽകില്ല. ഇതിനുള്ള പ്രചരണപരിപാടികൾ സർക്കാർ തുടങ്ങും. റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടി സർക്കാർ ആരംഭിച്ചേക്കും. കിറ്റ് ആവശ്യമില്ലെന്നു സർക്കാരിനെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്.
ഗ്യാസ് സിലണ്ടറിലെ സബ്‌സിഡിയും മറ്റും കുറയ്ക്കാൻ മോദി കണ്ടു പിടിച്ച തന്ത്രമാണ് ഇത്. ദേശസ്‌നേഹത്തിന്റെ വിത്തുകൾ പാകിയാണ് ഗ്ാസ് സബ്‌സിഡിയിലെ പ്രചരണം മോദി നടത്തിയത്. നിരവധി പേർ സബ്‌സിഡി വേണ്ടെന്ന് വയക്കുകയും ചെയ്തു. ഇത്തരം പ്രചരണ മാർഗ്ഗമാകും പിണറായി സർക്കാരും കിറ്റ് ഒഴിവാക്കാൻ നടത്തുക. ഇതിലൂടെ ഒരുപാടു പേർ ഒഴിഞ്ഞു പോകും. വിവിഐപികൾ ഉൾപ്പെടെയുള്ള സെലിബ്രട്ടികളെ ഈ കാമ്പൈയിനിന് ഭാഗമാക്കും. അങ്ങനെ ഭക്ഷ്യകിറ്റ് കുറയ്ക്കാനാണ് നീക്കം.
നിലവിൽ 90.45 ലക്ഷം റേഷൻ കാർഡ് ഉടമകളാണു കേരളത്തിലുള്ളത്. ഇതിൽ 95% കിറ്റ് വാങ്ങുന്നതായാണു കണക്കുകൾ. ശരാശരി 400 കോടി രൂപ വരെ ഓരോ മാസത്തെയും കിറ്റിനു ചെലവുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരും കിറ്റ് വാങ്ങുന്നുണ്ട്. ആവശ്യക്കാരായ കൂടുതൽ പേർക്കു കിറ്റ് നൽകാനും സർക്കാരിനുള്ള സാമ്പത്തികഭാരം ലഘൂകരിക്കാനുമാണു പുതിയ പ്രചാരണം. കോവിഡ് കാലത്തിന് ശേഷം കിറ്റ് കൊടുക്കേണ്ടതുണ്ടോ എന്നും ആലോചിക്കും. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കാർഡുഡമകൾക്ക് ഇത് നൽകാനും സാധ്യതയുണ്ട്.
സൗജന്യ കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണു തന്റെ അഭിപ്രായമെന്നു മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് ആരംഭിച്ച കിറ്റ് വിതരണം എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്ന ശേഷവും തുടരുകയാണ്. നിലവിൽ ഈ മാസം കൂടി കിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മാസങ്ങളിലും വിതരണം തുടർന്നേക്കുമെന്ന സൂചന സംസ്ഥാന ബജറ്റിലുമുണ്ട്. ഇതിനിടെയാണ് പുതിയ കാമ്പൈയിൻ തുടങ്ങുന്നത്. ഇടതുപക്ഷത്തിന് തുടർഭരണത്തിൽ കിറ്റ് വിതരണവും നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ട് തന്നെ അത് തുടരാനാണ് സാധ്യത.
നാമമാത്ര റേഷൻ കാർഡ് ഉടമകളിലേക്ക് മാത്രം കിറ്റ് വിതരണം ഒതുക്കി സാമൂഹിക ഇടപെടൽ അവസാനിപ്പിച്ചില്ലെന്ന് വരുത്താനാണ് പിണറായി സർക്കാരിലെ ആലോചന. ദാരിദ്ര നിർമ്മാജനത്തിന് വേണ്ടി മാത്രം കിറ്റ് എന്ന ആശയവും ചർച്ചയാക്കും. സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി കൂടി കണക്കിലെടുത്താണ് കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള നീക്കം.
മെയ് മാസത്തെ റേഷനും മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള കേന്ദ്രത്തിന്റെ സൗജന്യ റേഷനും ഏപ്രിൽ മാസത്തെ കിറ്റ് വിതരണവും നാളെ വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ശനിയാഴ്ച വിതരണം അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. മെയ് മാസത്തെ കിറ്റ് വിതരണവും തുടരും. ജൂൺ മാസത്തെ റേഷൻ വിതരണം 10ന് ആരംഭിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ