- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലുള്ളവർക്ക് കേരളീയ പലഹാരങ്ങളും സ്പൈസസും സമ്മാനിക്കാൻ ഓൺലൈൻ സ്റ്റാർട്ടപ്പ്; പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കിറ്റ്‌കോയുടെ സഹായത്താൽ
കൊച്ചി: നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേരളീയ പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്ട്‌സും സമ്മാനിക്കാൻപ്രാവാസി മലയാളികൾക്ക് സൗകര്യമൊരുക്കുന്ന ഇ-കോമേഴ്‌സ് സ്റ്റാർട്ടപ്പിന് തുടക്കമായി. രാജ്യത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയുടെ സഹകരണത്തോടെ കൊച്ചി ആസ്ഥാനമായ എലേറ്റ് ബിസിനസ് വെഞ്ചേഴ്‌സ് എന്ന സ്റ
കൊച്ചി: നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേരളീയ പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്ട്‌സും സമ്മാനിക്കാൻപ്രാവാസി മലയാളികൾക്ക് സൗകര്യമൊരുക്കുന്ന ഇ-കോമേഴ്‌സ് സ്റ്റാർട്ടപ്പിന് തുടക്കമായി.
രാജ്യത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയുടെ സഹകരണത്തോടെ കൊച്ചി ആസ്ഥാനമായ എലേറ്റ് ബിസിനസ് വെഞ്ചേഴ്‌സ് എന്ന സ്റ്റാർട്ടപ്പാണ് ഇത് തുടങ്ങിയത്. ഇവയ്ക്കു പുറമെ ആകർഷകമായി രൂപകൽപ്പന ചെയ്ത്, വിവിധ തരം സ്‌നാക്കുകൾ, സ്‌പൈസസ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഗിഫ്റ്റ് ബോക്‌സുകളും സമ്മാനങ്ങളായി അയയ്ക്കാൻ എസൻഷ്യൽ സ്‌പൈസസിൽ സൗകര്യമുണ്ട്. ടെലികോം രംഗത്ത് പ്രവർത്തിച്ചിരുന്ന പാലാ ഇടനാട് സ്വദേശിയായ അനീഷ് മാത്യൂസ് എന്ന ചെറുപ്പക്കാരനാണ് എലേറ്റ് ബിസിനസ് വെഞ്ചേഴ്‌സുമായി കിറ്റ്‌കോയുടെ കൈപിടിച്ച് സംരംഭനാവുന്നത്.
കിറ്റ്‌കോയുടെ ആഭിമുഖ്യത്തിൽ ഈയിടെ സംഘടിപ്പിച്ച ബിസിനസ് ലീഡർഷിപ്പ് പ്രോഗ്രാമിലൂടെയാണ് ഈ ഇ-കോമേഴ്‌സ് സ്റ്റാർട്ടപ്പ് പദ്ധതി രൂപം കൊണ്ടതെന്ന് അനീഷ് മാത്യൂസ് പറഞ്ഞു. ആവശ്യമായ എല്ലാ ബിസിനസ് നടപടിക്രമങ്ങളും സംയോജിപ്പിച്ച് സ്റ്റാർട്ടപ്പുകളെ സജ്ജമാക്കാനും ടെക്‌നോളജി, എച്ച്ആർ, മാർക്കറ്റിങ് സഹായങ്ങൾ നൽകാനും ലക്ഷ്യമിട്ടുമുള്ളതാണ് കിറ്റ്‌കോയുടെ ബിസിനസ് ലീഡർഷിപ്പ് പ്രോഗ്രാം.
'ആദ്യഘട്ടത്തിൽ ബനാന ചിപ്‌സ്, അരിയുണ്ട, അവലോസുപൊടി, ചുരുട്ട്, കുഴലപ്പം തുടങ്ങിയ ചെറുപലഹാരങ്ങളും കുരുമുളക്, കുടമ്പുളി, ഏലയ്ക്ക, ചുക്ക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുമാണ് എസൻഷ്യൽ സ്‌പൈസസ് പോർടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കെത്താനാണ് ലക്ഷ്യമിടുന്നത്. പോസ്റ്റൽ സർവീസിലൂടെ കേരളത്തിൽ രണ്ടു ദിവസത്തിനുള്ളിലും കേരളത്തിനു പുറത്ത് നാലു ദിവസത്തിനുള്ളിലും ഡെലിവറി നൽകും. ഈ ഓണക്കാലത്ത് കേരളത്തിലെവിടെയും ചിപ്‌സ് തുടങ്ങിയ സീസണൽ സ്‌നാക്‌സും ഓണം തീമിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത ഗിഫ്റ്റ് ബോക്‌സും എത്തിക്കാനും ഞങ്ങൾ സജ്ജമായിക്കഴിഞ്ഞു,' അനീഷ് മാത്യൂസ് പറഞ്ഞു.