- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്‌സ് കിഴക്കമ്പലം പിടിക്കുമെന്ന സൂചനയോടെ പോളിങ് ശതമാനം ഉയർന്നു; കൊച്ചി കോർപ്പറേഷനിലെ ഒരു ബൂത്തിൽ ആകെ നടന്നത് 2.6 ശതമാനം വോട്ട് മാത്രം
കൊച്ചി: കേരളം ഉറ്റുനോക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ പോളിങ് ശതമാനം കുത്തനെ ഉയർന്നു. ചതുഷ്‌കോണ മത്സരം നടക്കുന്ന കിഴക്കമ്പലത്ത് 95 ശതമാനമാണ് പോളിങ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിങ് ആണ് ഇത്. കോർപ്പറേറ്റ് പഞ്ചായത്ത് ഭരണം പിടിക്കാൻ ഇറങ്ങിയതോടെയാണ് കിഴക്കമ്പലം സംസ്ഥാനശ്രദ്ധ ആകർഷിച്ചത്. കിറ്റക്‌സ് ഗ്രൂപ്പിന് മേധാവിത്തം കിട്ടു
കൊച്ചി: കേരളം ഉറ്റുനോക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ പോളിങ് ശതമാനം കുത്തനെ ഉയർന്നു. ചതുഷ്‌കോണ മത്സരം നടക്കുന്ന കിഴക്കമ്പലത്ത് 95 ശതമാനമാണ് പോളിങ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിങ് ആണ് ഇത്. കോർപ്പറേറ്റ് പഞ്ചായത്ത് ഭരണം പിടിക്കാൻ ഇറങ്ങിയതോടെയാണ് കിഴക്കമ്പലം സംസ്ഥാനശ്രദ്ധ ആകർഷിച്ചത്. കിറ്റക്‌സ് ഗ്രൂപ്പിന് മേധാവിത്തം കിട്ടുമെന്ന സൂചനയാണ് ഉയർന്ന പോളിങ്ങ് ശതമാനം നൽകുന്നത്.
ബിജെപി, യുഡിഎഫ്, എൽഡിഎഫ്, കിറ്റെക്‌സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ട്വന്റി20യുടെ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികളാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്. 19 വാർഡുകളുള്ള പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ട്വന്റി 20 യുടെ സ്ഥാനാർത്ഥികൾ മത്സരംഗത്ത് ഉണ്ടായിരുന്നു. മുൻകാല തെരഞ്ഞെടുപ്പുകളിൽ 75 ശതമാനത്തിലേറെ പോളിങ് നടക്കാത്ത കിഴക്കമ്പലത്ത് പോളിങ് ശതമാനം 95 ആയത് രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ വിജയം ഉറപ്പിച്ചാണ് ട്വന്റി 20യുടെ പോക്കും.
ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 80 ശതമാനത്തിലേറെയായി. സ്ത്രീ വോട്ടർമാർ രാവിലെ തന്നെ കൂട്ടത്തോടെ എത്തുന്ന കാഴ്ചയായിരുന്നു ഇവിടെ. തലേന്ന് രാത്രി തുടങ്ങിയ മഴ പോളിങ് ദിനത്തിലും തുടർന്നെങ്കിലും വോട്ടിങ്ങിനെ ബാധിച്ചില്ല. യുഡിഎഫ് ഭരണം നിലനിന്ന കിഴക്കമ്പലത്ത് രണ്ട് വർഷമേ ആയുള്ളൂ ട്വന്റി 20യുടെ പ്രവർത്തനം സജീവമായിട്ട്. പഞ്ചായത്ത് ഭരണസമിതിയും കിറ്റെക്‌സ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം ശക്തമായതിനെത്തുടർന്നാണ് ട്വന്റി 20യുടെ ആവിർഭാവം. കോൺഗ്രസും എസ് സിപിഐയും പിഡിപിയും ജമാഅത്ത് ഇസ്ലാമിയും ഒറ്റക്കെട്ടായിട്ടാണ് കിറ്റെക്‌സിനെതിരെ രംഗത്ത് വന്നത്. ആദ്യഘട്ടത്തിൽ സിപിഐ(എം) ട്വന്റി 20 ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
കൊച്ചിയിലെ ദക്ഷിണേന്ത്യൻ നാവിക സേനാ ആസ്ഥാനം ഉൾപ്പെടുന്ന ബൂത്തിലാണ് ഏറ്റവും കുറവ് പോളിങ്ങ്. 2.6 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. കഠാരി ബാഗിലുള്ള മൂന്നാ നമ്പർ ബൂത്തിൽ 1532 പേരാണുള്ളത്. രാവിലെ ആരും വോട്ട് ചെയ്യാനെത്തിയില്ല. ഉച്ചയോടെ 25 പേർ എത്തി. വൈകുന്നേരത്തോടെ ഇത് 40 ആയി. ഇതിൽ 31 പേർ പുരുഷന്മാരാണ്. നാവിക സേനയിലെ ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാത്തത് എന്നാണ് ആക്ഷേപം. എന്നാൽ ഇത് നാവിക സേന നിഷേധിച്ചു.
സ്ഥലത്തുള്ള ഉദ്യോഗസ്ഥരെല്ലാം വോട്ട് ചെയ്തിട്ടുണ്ടെന്നാണ് നാവിക സേനയുടെ നിലപാട് വിശദീകരണം.