- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് അതിർത്തിയിൽ വൻ റോഡ് നിർമ്മാണ പദ്ധതികളുമായി ഇന്ത്യ; പുതിയതായി 73 റോഡുകൾ കൂടി നിർമ്മിക്കുമെന്ന് ഇന്ത്യ; 46 എണ്ണം പ്രതിരോധ മന്ത്രാലയത്തിന്റെയും 27 എണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെയും ചുമതലയിലെന്ന് കിരൺ റിജിജു; 30 റോഡുകൾ പൂർത്തിയായിക്കഴിഞ്ഞതായും ആഭ്യന്തര സഹമന്ത്രി
ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ റോഡ് നിർമ്മാണം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ ചൈനീസ് അതിർത്തിയിൽ കൂടുതൽ റോഡുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ- ചൈന അതിർത്തിയിൽ 73 റോഡുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു. ലോക് സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 73 റോഡുകൾ ഇന്ത്യ- ചൈന അതിർത്തിയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിർമ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 30 റോഡുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 2012-13 കാലഘട്ടത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ, വനം-വന്യജീവി വകുപ്പുകളുടെ അനുമതി തുടങ്ങി വിവിധ കാരണങ്ങളാൽ അത് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതാധികാര സമിതി അടക്കമുള്ളവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായുള്ള കമ്മറ്റി അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം
ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ റോഡ് നിർമ്മാണം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ ചൈനീസ് അതിർത്തിയിൽ കൂടുതൽ റോഡുകൾ നിർമ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ- ചൈന അതിർത്തിയിൽ 73 റോഡുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു. ലോക് സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ 73 റോഡുകൾ ഇന്ത്യ- ചൈന അതിർത്തിയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിർമ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
30 റോഡുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. 2012-13 കാലഘട്ടത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ, വനം-വന്യജീവി വകുപ്പുകളുടെ അനുമതി തുടങ്ങി വിവിധ കാരണങ്ങളാൽ അത് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതാധികാര സമിതി അടക്കമുള്ളവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായുള്ള കമ്മറ്റി അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം വിലയിരുത്തുമെന്നും റിജ്ജു അറിയിച്ചു. ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും റോഡ്, റെയിൽ ഉൾപ്പെടെ വൻ അടിസ്ഥാന സൗകര്യ വികസനമാണ് നടത്തുന്നത്.
അതിനിടെ സിക്കിമിലെ അതിർത്തി പ്രശ്‌നങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം മേഖലയിൽ അതിക്രമിച്ച് കയറിയിരിക്കുകയാണെന്നു ആരോപിച്ച ചൈന, പ്രശ്‌നങ്ങൾ വർധിപ്പിക്കാതെ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും ആവശ്യമുന്നയിച്ചു.
സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ചൈനയിലുള്ള മറ്റുരാജ്യങ്ങളുടെ പ്രതിനിധികളുമായി തർക്കം ചർച്ചചെയ്തുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്നുവെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.ചൈനയിലുള്ള വിദേശ നയതന്ത്രഞ്ജർക്ക് ഇന്ത്യയുമായുള്ള വിഷയത്തിൽ താൽപര്യമുണ്ട്. അതിനാലാണ് അവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തതെന്നും ചൈനീസ് വക്താവ് പറഞ്ഞു.