- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെയുടെ മരണത്തിൽ അസ്വാഭാവികതയില്ല; മരണം ഹൃദയസ്തംഭനം മൂലം; ബോളിവുഡ് ഗായകന് ഗുരുതര കരൾ-ശ്വാസകോശ രോഗ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ഒഴിയുന്നു
കൊൽക്കത്ത: ഗായകൻ കെ കെയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. കൃഷ്ണ കുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഗായകന്റെ മരണം ഹൃദയസ്തംഭനം മൂലമാണ്. അദ്ദേഹത്തിന് ഗുരുതര കരൾ-ശ്വാസ കോശ രോഗ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
നേരത്തെ മലയാളിയായ ബോളിവുഡ് ഗായകൻ കെ.കെയുടെ മരണത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു. പരിപാടിക്കിടെ സുഖമില്ലാതായ കൃഷ്ണകുമാർ കുന്നത്തിനെ വേദിയിൽ നിന്ന് തിരക്കിട്ട് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഹോട്ടലിലേക്ക് മടങ്ങിയ ഗായകന്റെ ആരോഗ്യനില പിന്നീട് വഷളാകുകയായിരുന്നു. നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണവും സംഭവിച്ചു.
തിങ്ങി നിറഞ്ഞ ഹാളിലെ ചൂട് അസഹനീയമായി
മറ്റൊരു വീഡിയോയിൽ, ഗായകൻ പരിപാടിക്കിടെ വല്ലാതെ വിയർക്കുന്നത് കാണാം. അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇടയ്ക്ക് മുഖം തുടയ്ക്കാനായി ഇടവേള എടുക്കുന്നുണ്ട്. ഇവിടെ ഭയങ്കര ചൂടാണല്ലോ...എന്ന് പറയുന്ന ശബ്ദവും കേൾക്കാം. ഒരിടത്ത് ഹാളിലെ എസി നന്നായി പ്രവർത്തിക്കുന്നില്ലെന്ന് വേദിയിലെ ഒരാളോട് കെ.കെ.സംസാരിക്കുന്നതും കാണാം.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിടുത്തിരുന്നു. സൗത്തുകൊൽക്കത്തയിലെ മസ്‌റുൾ മഞ്ച് ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിനേക്കാൾ ആൾക്കൂട്ടം ഉണ്ടായിരുന്നതായി പറയുന്നു, അതുകൊണ്ട് തന്നെ ചൂടും കൂടി. 2,400 പേർക്ക് പ്രവേശിക്കാവുന്ന ഹാളിൽ ഏഴായിരത്തോളം പേരുണ്ടായിരുന്നു. ഒരുകോളേജ് ഫെസ്റ്റിന് വേണ്ടിയാണ് കെ.കെ പാടിയത്. 53 കാരനായ ഗായകനെ സിഎംആർഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ എത്തുമ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി.
മരണത്തിൽ അസ്വാഭാവികത എന്ന് ആദ്യ റിപ്പോർട്ടുകൾ
.കെകെയുടെ തലയിലും മുഖത്തും ചുണ്ടുകളിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. വീഴ്ചയിൽ സംഭവിച്ചതാണ് മുറിവുകൾ എന്നും പറയുന്നു. ഹോട്ടലിൽ എത്തിയ ശേഷം വീണതിന് പുറമേ കെ.കെ. ഛർദ്ദിച്ചതായി പറയുന്നു.
എന്തുകൊണ്ട് ആദ്യം ആശുപത്രിയിൽ കൊണ്ടുപോയില്ല?
ലൈവ് ഷോയ്ക്കിടെ ആരോഗ്യനില മോശമായിട്ടും എന്തുകൊണ്ട് കെ.കെയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഹോട്ടലിലേക്ക് കൊണ്ടുപോയി? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ സംഘാടകരും ബാധ്യസ്ഥരാണ്. അതേസമയം, കെ.കെയ്ക്ക് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ ഗൺസല്യൂട്ട് നൽകി. മുഖ്യമന്ത്രി മമത ബാനർജിയും ചടങ്ങിൽ പങ്കെടുത്തു.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് (53). ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്‌റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തി.തുടർന്ന് ഹോട്ടലിന്റെ ഗോവണിപ്പടിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ കെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 'പൽ' എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്‌നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എൻട്രിയാൻ തുടങ്ങിയവ കെ കെ പാടിയ ഹിറ്റ് ഗാനങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ