- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രികളിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളുപയോഗിച്ച് ലക്ഷങ്ങൾ ചെലവാക്കിയ ആരോഗ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം; മന്ത്രിയുടെ റീ ഇമ്പേഴ്സ്മെന്റ് രേഖകളിൽ മരുന്നിന്റെ ലിസ്റ്റിൽ പൊറോട്ടയും ഗോപി മഞ്ചൂരിയനും മുതൽ ആപ്പിൾ ജൂസും പഴം പൊരിയും ഇടംപിടിച്ചതിനെ കുറിച്ച് അന്വേഷിക്കും; പ്രാഥമിക അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മന്ത്രി കെകെ ശൈലജക്കെതിരായ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് അന്വക്ഷണം. അന്വക്ഷണസംഘത്തിന്റെ വിവരങ്ങൾ പുറത്ത് പോകരുതെന്ന കർശന നിർദ്ദേശം വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ നൽകിയിട്ടുണ്ട്. കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‌സ് വാങ്ങുന്നതാണ് നല്ലതെന്ന് ഡോക്ടർ നിര് ദേശിച്ചു. വില കൂടിയ ലൈന്‌സായാൽ അഞ്ചാറ് വർഷം തുടർച്ചയായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വില കൂടിയ ലെൻസ് ആകുമ്പോൾ വില കൂടിയ ഫ്രെയിമും വാങ്ങേണ്ടി വന്നു. മന്ത്രിയെന്ന നിലയിൽ തുക റീഇംബേഴ്‌സ് ചെയ്യുമെന്നതിനാലാണ് ബില്ല് സർക്കാരിന് നൽകിയത്. എജിയുടെ ഓഫീസിലൊക്കെ പോയ ശേഷമാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണടയുടെ തുക സർക്കാരിൽ നിന്ന് കൈപ്പറ്റിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.' മന്ത്രി കുടുംബത്തിന്റെ ചികി
തിരുവനന്തപുരം: മന്ത്രി കെകെ ശൈലജക്കെതിരായ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് അന്വക്ഷണം. അന്വക്ഷണസംഘത്തിന്റെ വിവരങ്ങൾ പുറത്ത് പോകരുതെന്ന കർശന നിർദ്ദേശം വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ നൽകിയിട്ടുണ്ട്.
കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‌സ് വാങ്ങുന്നതാണ് നല്ലതെന്ന് ഡോക്ടർ നിര് ദേശിച്ചു. വില കൂടിയ ലൈന്‌സായാൽ അഞ്ചാറ് വർഷം തുടർച്ചയായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വില കൂടിയ ലെൻസ് ആകുമ്പോൾ വില കൂടിയ ഫ്രെയിമും വാങ്ങേണ്ടി വന്നു. മന്ത്രിയെന്ന നിലയിൽ തുക റീഇംബേഴ്‌സ് ചെയ്യുമെന്നതിനാലാണ് ബില്ല് സർക്കാരിന് നൽകിയത്. എജിയുടെ ഓഫീസിലൊക്കെ പോയ ശേഷമാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണടയുടെ തുക സർക്കാരിൽ നിന്ന് കൈപ്പറ്റിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.'
മന്ത്രി കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങൾ ചെലവാക്കി സ്വകാര്യ ആശുപത്രികളിലാണ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിയും കുടുംബവും ഉപയോഗിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. മന്ത്രി സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി നവംബർ വരെ ചെലവാക്കിയത് 3,81,876 രൂപയാണ്.
ആരോഗ്യമന്ത്രി മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമർപ്പിച്ച രേഖകളുടെ പകർപ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയൻ, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറൽ വാട്ടർ, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിൾ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നാണ്. മെഡിക്കൽ റീ ഇമ്പേഴ്‌സിന് ഇവ സമർപ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഇതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി തുകയും ആരോഗ്യമന്ത്രി ഇതിനകം റീ ഇമ്പേഴ്‌സ് ചെയ്ത് കഴിഞ്ഞു.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിട്ടുള്ളത്. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾക്ക് എഴുതി എടുത്ത തുകയാകട്ടെ എറെ കൂടുതലും. ഒരു പൊറോട്ടയ്ക്ക് പതിനാറ് രൂപ ഒരു ദോശയ്ക്ക് 13 രൂപ ഒരു ചായയ്ക്ക് 25 രൂപ ഒരു ഇഡലിക്ക് 13 രൂപ ഒരു ഉള്ളിവടയ്ക്ക് മുപ്പത് രൂപ പഴം പൊരിക്ക് 30 രൂപ ഒരു കഞ്ഞിക്ക് 90 രൂപ അങ്ങനെ നീളുന്നു ആ പട്ടിക.
തന്റെ ഭർത്താവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതൽ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളിൽ ഭർത്താവിന് ചികിത്സ ലഭ്യമാക്കിയ വകയിൽ ഖജനാവിലെ ലക്ഷങ്ങൾ പറ്റാൻ മന്ത്രി എഴുതി നൽകിയത് കള്ളങ്ങൾ. എന്റെ ഭർത്താവ് ഭാസ്‌ക്കരൻ മാസ്റ്റർ എന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. അദ്ദേഹം തൊഴിൽ രഹിതനാണ്. പ്രസ്താവനയ്ക്ക് താഴെ സ്വന്തം കൈപ്പടയിൽ മന്ത്രിയുടെ ഒപ്പിട്ടിരിക്കുന്നു.
തികച്ചും കള്ളമാണ് മന്ത്രി സത്യവാങ്മൂലമായ് എഴുതി നൽകിയിരിക്കുന്നത്. മന്ത്രി ഇങ്ങനെ എഴുതുമ്പോൾ ഭർത്താവ് ഭാസ്‌ക്കരൻ മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്നു. അതായത് ഭരണഘടനാനുസ്യതം ഉള്ള പദവി വഹിക്കുന്ന ആളിനെ ആണ് സംസ്ഥാന ആരോഗ്യമന്ത്രി തൊഴിൽ രഹിതനായി വിശേഷിപ്പിച്ചത്. കൂടാതെ മട്ടന്നൂർ നഗരസഭാ ചെയർമാൻ ആകുന്നതിനു മുൻപും മന്ത്രിയുടെ ഭർത്താവ് ഭാസ്‌ക്കരൻ മാസ്റ്റർ തൊഴിൽ രഹിതനായിരുന്നില്ല. പഴശ്ശി വെസ്റ്റ് എൽ.പി സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ആയിരുന്നു. നല്ലൊരു സംഖ്യ ഈ ഇനത്തിൽ പെൻഷനായി അദ്ധേഹം ഇന്നും കൈപറ്റുന്നുണ്ട്.
ഒരു സാഹചര്യത്തിലും യാഥാർത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്ത വസ്തുതകൾക്ക് അടിയിൽ ഒപ്പിട്ട് കെ.കെ ശൈലജ എന്ന മന്ത്രി സത്യവാങ്ങ് മൂലം നൽകിയിരിക്കുന്നു. എതാനും ആയിരങ്ങൾക്കോ അഥവ ചില ലക്ഷങ്ങൾക്കോ വേണ്ടി മന്ത്രി പദവി വഹിക്കുന്ന ഒരാൾ ഈ വിധം വ്യാജരേഖകൾ ചമയ്ക്കുന്നത് കേരളത്തിന്റെ ചരിത്രത്തിൽ തന്നെ നാടാടെയാണ്. ആരോഗ്യമന്ത്രിയുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.