കുവൈറ്റ് സിറ്റി : കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ കുവൈറ്റ് ജംഹിയത് സന്ധൂക് റിയാനത്തിൽ മാർള്ളയുടെ സഹകരണത്തോടുകൂടി കുവൈറ്റിൽ പ്രൊഫണൽ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെ ഉൾപ്പെടുത്തി പാരഗൻ ഹോട്ടലിൽ വച്ച് ഇസ്ലാമിക് പ്രൊഫഷണൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഇസ്ലാഹി സെന്റർ പ്രബോധകനും പണ്ഡിതനുമായ ശബീബ് സ്വലാഹി ജീവിത ലക്ഷ്യം എന്ന വിഷയവും കുവൈറ്റ് യൂണിവേഴ്‌സിറ്റി പിജി വിദ്യാർത്ഥിയും യുവ പ്രഭാഷകനുമായ പി എൻ 

അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് ഇസ്ലാമിക് മെഡിക്കൽ എത്തിക്‌സ് എന്ന വിഷയവും അവതരിപ്പിച്ച് സംസാരിച്ചു. ജംഹിയത് സന്ധൂക് റിയാനത്തിൽ മാർള്ള പ്രതിനിധി ഫാദിൽ ഇഗാബ് അബു അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ടി പി അബ്ദുൽ അസീസ് സ്വാഗതവും സെന്റർ പ്രസിഡന്റ് പി എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എൻ കെ അബ്ദുൽ സലാം, എഞ്ചിനീയർ സകീർ ഹുസൈൻ, ഹഫിദ് മുഹമ്മദ് അസ്ലം പ്രസീഡിയം നിയന്ത്രിച്ചു. ഡോക്ടർ യാസിർ നന്ദിയും പറഞ്ഞു.