- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു
അബ്ബാസിയ: തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിച്ച് ഇസ്ലാമിക പ്രബോധകർക്കുമേൽ തീവ്ര വാദമുദ്ര അടിച്ചേൽപ്പിക്കാനും ഇത് മറയാക്കി പ്രബോധന സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനുമുള്ള അണിയറ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ചൂണ്ടിക്കാട്ടി. തീവ്ര വാദത്തെയും ഭീകര പ്രവർത്തനങ്ങളെയും ഇസ്ലാമോ മുസ്ലിം പൊതു സമൂഹമോ അംഗീകരിക്കുന്നില്ല ഐഎസ് പോലുള്ള ഭീകര സംഘങ്ങൾ ഇസ്ലാമിന്റെയും മനുഷ്യകുലത്തിന്റെ തന്നെയും ശത്രുക്കളാണെന്ന് ഇസ്ലാമിക പണ്ഡിതർ വ്യകത മാക്കിയിട്ടുള്ളതാണ് ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക വ്യക്തിത്വം നിലനിർത്തി കൊണ്ടുതന്നെ ഇതര മത സമൂഹങ്ങളോട് നന്മയിലും നീതിയിലും സമാദാനത്തിലും സഹവർത്തിക്കണമെന്നതാണ് ഇസ്ലാമിന്റെ സാമൂഹ്യവീകഷണം ഇസ്ലാമിക ആദർശ സംസ്‌കാരങ്ങൾ കലർപ്പില്ലാതെ പ്രബോധനം ചെയ്യുന്ന സലഫി പ്രസ്ഥാനം എക്കാലത്തും തീവ്ര വാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രവാചക ചര്യ പാലിക്കുന്നതിലുള്ള നിഷ്ടയെ ആത്മീയ തീവ്രവാദമായി വ
അബ്ബാസിയ: തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിച്ച് ഇസ്ലാമിക പ്രബോധകർക്കുമേൽ തീവ്ര വാദമുദ്ര അടിച്ചേൽപ്പിക്കാനും ഇത് മറയാക്കി പ്രബോധന സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനുമുള്ള അണിയറ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ചൂണ്ടിക്കാട്ടി.
തീവ്ര വാദത്തെയും ഭീകര പ്രവർത്തനങ്ങളെയും ഇസ്ലാമോ മുസ്ലിം പൊതു സമൂഹമോ അംഗീകരിക്കുന്നില്ല ഐഎസ് പോലുള്ള ഭീകര സംഘങ്ങൾ ഇസ്ലാമിന്റെയും മനുഷ്യകുലത്തിന്റെ തന്നെയും ശത്രുക്കളാണെന്ന് ഇസ്ലാമിക പണ്ഡിതർ വ്യകത മാക്കിയിട്ടുള്ളതാണ് ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക വ്യക്തിത്വം നിലനിർത്തി കൊണ്ടുതന്നെ ഇതര മത സമൂഹങ്ങളോട് നന്മയിലും നീതിയിലും സമാദാനത്തിലും സഹവർത്തിക്കണമെന്നതാണ് ഇസ്ലാമിന്റെ സാമൂഹ്യവീകഷണം ഇസ്ലാമിക ആദർശ സംസ്‌കാരങ്ങൾ കലർപ്പില്ലാതെ പ്രബോധനം ചെയ്യുന്ന സലഫി പ്രസ്ഥാനം എക്കാലത്തും തീവ്ര വാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രവാചക ചര്യ പാലിക്കുന്നതിലുള്ള നിഷ്ടയെ ആത്മീയ തീവ്രവാദമായി വ്യാഖ്യാനിച്ച് തീവ്ര വാദത്തിലേക് കൂട്ടികെട്ടുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. കേരളത്തിൽ നിന്നും തിരോധനം ചെയ്തവരെ കുറിച്ച് ഉത്തരവാദപ്പെട്ട ഏജൻസികൾ സ്ഥിതീകരിക്കണം നൽകുന്നതുവരെ പ്രതിലോമപരമായ പ്രചാരണങ്ങൾ നടത്തുന്നത് അന്യായമാണ്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന കേരളാ മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. മതസ്പർധ വളർത്താനുള്ള ശ്രമങ്ങൾക്കെതിരെ മതേതര വിശ്യാസികൾ ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. 'തീവ്രവാദം - മതനിഷിദ്ധം, മാനവവിരുദ്ധം' എന്ന തലക്കെട്ടിൽ ബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചർച്ചാ സമ്മേളനത്തിൽ കെസി മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. സെന്റർ പ്രസിഡന്റ് പിഎൻ അബ്ദുൽ ലത്തീഫ് മദനി മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹരി ബാലരാമപുരം ഭാരദീയ പ്രവാസി പരിഷത്, തോമസ് മാത്യു കടവിൽ കല, ചാക്കോ ജോർജുട്ടി ഒഐസിസി, പ്രവീൺ നന്ദിലത് കേരളാ അസോസിയേഷൻ, അനീസ് ഫാറൂഖി കെ ഐ ജി, ബഷീർ ബാത്ത കെകെഎംസിസി, മുനീർ തുരുത്തി കെകെഎംഎ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ഷബീർ നന്തി, അസ്ഹർ അത്തേരി എന്നിവർ പ്രസീഡിയം അലങ്കരിച്ചു. സെന്റർ ദഅവാ സെക്രട്ടറി എൻകെ അബ്ദുൽ സലാം സ്വാഗതവും പബ്ലിക് റിലേഷൻസ് സെക്രട്ടറി ടി പി അൻവർ നന്ദിയും പറഞ്ഞു.