കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വകുപ്പിന് കീഴിൽ ബലി പെരുന്നളിനോടനുബന്ധിച്ചു   26 ശനിയാഴ്ച സ്പോർട്സ് സംഘടിപ്പി ക്കുമെന്ന്  സെന്റർ ക്രിയേറ്റിവിറ്റി വകുപ്പ് സെക്രട്ടറി കോയ കാട്ടിലെ പീടിക  പത്രക്കുറിപ്പിൽ അറിയിച്ചു.

അബുഹലീഫ അൽ സാഹിൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ഒമ്പതു മണി വരെ   ഫുട്‌ബോൾ, റണ്ണിങ് റേസ്, സ്പൂൺ റേസ്, കളർ പികിങ്, ഹിറ്റ് ദ ടാർജറ്റ്, പെനാൽട്ടി ഷൂട്ട്, ചെയർ പ്ലേ, ടെഗ് ഓഫ് വാർ, സ്വീറ്റ്‌സ് പിക്കിങ്, ബലൂൺ ബ്രേക്കിങ്, ഫ്രോഗ് ജംബിങ്, ബാക്ക് റേസ് തുടങ്ങി  വിവിധയിനങ്ങളിൽ പുരുഷന്മാർക്കും കുട്ടികൾക്കും  സ്ത്രീകൾക്കും  പ്രത്യേകം മത്സരങ്ങൾ നടക്കുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് പ്രദേശത്തെ കെ.കെ.ഐ.സി ഭാരവഹികളെയോ ഇസ്ലാഹി മദ്രസ്സ അദ്ധ്യാപകരേയോ ബന്ധപ്പെടെണ്ടാതാണെന്ന് സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക  97541907, 22432079, 23915217,24342948