കുവൈറ്റ് സിറ്റി : ബലിപ്പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അബൂഹലീഫ അല് സാഹിൽ സ്‌പോര്ട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ സ്‌പോര്ട്‌സ് മീറ്റിൽ അബ്ബാസിയ മദ്രസ ഓവറോള് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫഹാഹീല് മദ്രസ്സ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫർ്വാനിയ മദ്രസ്സക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കള്, സെന്റര് പ്രവർത്തകര്,അനുഭാവികള് ഉള്‌പ്പെടെ ധാരാളം പേര് പങ്കെടുത്ത പരിപാടി കാണികളിൽ്ആവേശമുണ്ടാക്കി. ഫുട്‌ബോള്, പെനാല്ട്ടി ഷൂട്ടൗട്ട്, ടഗ് ഓഫ് വാര്,റണ്ണിങ് റേസ്, ബൗളിങ്, സ്വീറ്റ് പിക്കിങ്, ഹിറ്റ് ദ ടാര്ജറ്റ്, ബലൂണ്ബ്രേക്കിങ് തുടങ്ങി കുട്ടികള്ക്കും പുരുഷന്മാര്ക്കുമയി വിവിധവേദികളിൽ നടത്തിയ മത്സരങ്ങൾ കാണികളില് ആവേശമുണ്ടാക്കി.

അബ്ദുല് അസീസ് നരക്കോട്, സുനാഷ് ശുക്കൂര്, അനിലാല് ആസാദ്,അബ്ദുല് ജലീല് മലപ്പുറം, ശമീര് മദനി, അസ്ലം ആലപ്പുഴ, മുസ്തഫഅബൂബക്കര്, അസ്ഹര് അതേരി, അബ്ദുല് നസീര്.പി, മുഹമ്മദ് സുധീര്മുതലായവർ മത്സരങ്ങള് നിയന്ത്രിച്ചു. സഫറുദ്ധീന് അരീക്കോട്, റഫീഖ്
കണ്ണൂക്കര, ശഫീഖ് ആലിക്കുട്ടി, മുഹമ്മദ് ബാവ മംഗഫ്, ഉമ്മര് ഫര്വാനിയ, സഊദ് ബിന് അബ്ദുല് കരീം, സാദിഖ് മംഗഫ്, ഹിദാസ്,ഹിഫ്‌സുറഹ് മാന്, സാലിഹ് സുബൈര് ആലപ്പുഴ, ബഷീര് മംഗലാപുരം,സിദ്ധീഖ് തിക്കോടി തുടങ്ങിയവര് വിവിധ വകുപ്പുകള്ക്ക് നേതൃത്വം
നല്കി. ഇസ്ലാഹി സെന്റര് വനിതാ വിഭാഗമായ കിസ് വയുടെനേതൃത്വത്തിൽ സ്ത്രീകള്ക്കായി ഇന്‌ഡോര് സ്റ്റേഡിയത്തില് വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.

വിജയികള്ക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഇസ് ലാഹി സെന്റര്ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുല് അസീസ്, വിദ്യാഭ്യാസസിക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് എന്നിവര് വിതരണം ചെയ്തു.വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.സി.അബ്ദുല് ലത്തീഫ്, എ.എം
അബ്ദുസ്സമദ്, സക്കീര് കൊയിലാണ്ടി, എന്.കെ.അബ്ദുസ്സലാം, സുനാഷ്ശുക്കൂര്, ഇംതിയാസ് മാഹി, അബൂബക്കര് കോയ മുതലായവർവിതരണം ചെയ്തു.

പ്രമുഖ ഗ്രന്ഥകാരന് രവീന്ദ്രനാഥ് തന്റെ പുതിയപുസ്തകമായ ഇന്ഡ്യ ഇരുളും വെളിച്ചവും സദസ്സിന് പരിചയപ്പെടുത്തി.അബൂഹലീഫ യൂനിറ്റ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്ക്ക് ചടങ്ങില് സമ്മാനങ്ങള് വിതരണം ചെയ്തു. ഇസ് ലാഹി സെന്റര്‌വൈസ് പ്രസിഡന്റ് സി.പി.അബ്ദുല് അസീസ് അദ്ധ്യക്ഷത വഹിച്ചപരിപാടി ജനറല് സിക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുല് അസീസ് ഉദ്ഘാടനംചെയ്തു. സെന്റര് ക്രിയേറ്റിവിറ്റി സിക്രട്ടറി അബൂബക്കര് കോയസ്വാഗതവും ക്രിയേറ്റിവിറ്റി അസിസ്റ്റന്റ് സിക്രട്ടറി സഫറുദ്ധീന് നന്ദിയുംആശംസിച്ചു.