പ്രവാസികളിലെ സർഗ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കെകെഎം സർഗോൽസവ് 2016 സംഘടിപ്പിക്കുന്നു. മെയ് 6 നു അബ്ബാസിയ പാക്കിസ്ഥാൻ സ്‌കൂളിൽ വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കാലത്ത് 8 മണിക്ക് ആരംഭിച്ചു വൈകുന്നേരം 7 മണിവരെ ആണ് വിവിധ വേദികളിൽ മത്സരങ്ങൾ നടക്കുക. മുഴുവൻ കലാ പ്രതിഭകൾക്കും മത്സരത്തിൽ പങ്കെടുക്കാം. പുരുഷന്മാർ, സ്ത്രീകൾ, വിദ്യാർത്ഥികളെ സബ്-ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ വെവ്വേറെ ആയിരിക്കും നടത്തുക. വ്യക്തിഗത മത്സരവും ഗ്രൂപ്പ് മത്സരവും ഉണ്ടാവും.

പുരുഷന്മാർക്ക്: മാപ്പിളപ്പാട്ട്, മലയാളം, ഇംഗ്ലീഷ് പ്രസംഗം ഖുർആൻ പാരായണം, ഹിഫ്‌ള്, ഉറുദു ഷായരി, ഇൻട്രസ്റ്റ് സപീച്ച്, കവിതാ പാരായണം.

സ്ത്രീകൾക്ക്: മാപ്പിളപ്പാട്ട്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ഖുർആൻ പാരായണം, ഹിഫ്‌ള്, കവിതാ പാരായണം.

മുതിർന്ന ആൺകുട്ടികൾ / പെൺകുട്ടികൾ: മാപ്പിള പ്പാട്ട്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ഖുർആൻ പാരായണം, ഹിഫ്‌ള്.

ജൂനിയർ ആൺകുട്ടികൾ / പെൺകുട്ടികൾ: മാപ്പിളപ്പാട്ട്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ഖുർആൻ പാരായണം, ഹിഫ്‌ള്, കയ്യെഴുത്ത്.

സബ്-ജൂനിയർ : ഗാനം, കഥപറയൽ, മെമ്മറി ടെസ്റ്റ് കൂടാതെ പുരുഷന്മാർക്ക് പ്രബന്ധ രചന, കഥ രചന, വാർത്ത രചന, കവിത രചന, സംഗ ഗാനം, ദഫ്, കോൽക്കളി, ഒപ്പന, ചിത്രീകരണം, ക്വിസ് എന്നീ മത്സരങ്ങളിലും പങ്കെടുക്കാം.

ഫർവാനിയ, കുവൈത്ത് സിറ്റി, അഹമ്മദി സോൺ തലത്തിലാണ് മത്സരം നടക്കുക.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഹംസ പയ്യന്നൂർ (ചെയർമാൻ), എ.വി മുസ്തഫ (വൈസ് ചെയർമാൻ), ഒ.പി. ഷറഫുദ്ദീൻ (ജ. കൺവീനർ), പി.പി. ഫൈസൽ, കെ.വി. മുസ്തഫ മാസ്റ്റർ (കൺവീനർ) വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി.