- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ എം എ ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു
കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി 2018-19 വർഷത്തേക്ക് സ്‌കോളർഷിപ് നല്കുന്നു. 2017-2018 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ചു ഉന്നത പഠനത്തിനു ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക. ബിരുദ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, ഐ ടി ഐ, തുടങ്ങിയ കോഴ്‌സുകള്ളിൽ പഠിക്കുന്ന 100 കുട്ടികളെയാണ് ഈ വർഷം സ്‌കോളർഷിപ്പിനായി പരിഗണിക്കുക. മിനിമം 90% മാർക്കോടെ പ്ലസ് 2 അല്ലെങ്കിൽ തത്തുല്ല്യ കോഴ്‌സുകൾ പാസ്സായവരായിരിക്കണം. കോഴ്‌സുകളുടെ അടിസ്ഥാനത്തിൽ 9000 രൂപ മുതൽ 25000 രൂപ വരെയാണ് വാർഷിക സ്‌കോളർഷിപ്പ് തുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് മുൻഗണന നൽകുന്ന കേരളത്തിലെ ഏക സ്‌കോളർഷിപ് പദ്ധതിയാണിത്.രക്ഷിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, എസ്. എസ്.എൽ. സി ബുക്കിന്റെ പകർപ്പ്, പാസ്സായ കോര്‌സിന്റെ മാർക്ക് ലിസ്റ്റ്, ഉന്നത പഠ
കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി 2018-19 വർഷത്തേക്ക് സ്‌കോളർഷിപ് നല്കുന്നു. 2017-2018 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ചു ഉന്നത പഠനത്തിനു ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക.
ബിരുദ കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, ഐ ടി ഐ, തുടങ്ങിയ കോഴ്‌സുകള്ളിൽ പഠിക്കുന്ന 100 കുട്ടികളെയാണ് ഈ വർഷം സ്‌കോളർഷിപ്പിനായി പരിഗണിക്കുക. മിനിമം 90% മാർക്കോടെ പ്ലസ് 2 അല്ലെങ്കിൽ തത്തുല്ല്യ കോഴ്‌സുകൾ പാസ്സായവരായിരിക്കണം. കോഴ്‌സുകളുടെ അടിസ്ഥാനത്തിൽ 9000 രൂപ മുതൽ 25000 രൂപ വരെയാണ് വാർഷിക സ്‌കോളർഷിപ്പ് തുക.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് മുൻഗണന നൽകുന്ന കേരളത്തിലെ ഏക സ്‌കോളർഷിപ് പദ്ധതിയാണിത്.രക്ഷിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ്, എസ്. എസ്.എൽ. സി ബുക്കിന്റെ പകർപ്പ്, പാസ്സായ കോര്‌സിന്റെ മാർക്ക് ലിസ്റ്റ്, ഉന്നത പഠനത്തിനു ചേർന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷാഫോറം ഒക്ടോബർ 15നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷാഫോറം ഇ-മെയിൽ വിഴി ലഭിക്കുന്നതാണ്. ഇ-മെയിൽ വഴി അപേക്ഷ ആവശ്യമുള്ളവർ kkma@kkma.net, afthayyil@gmail.com, fchangaroth@gmail.com എന്നീ വിലാസങ്ങളിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകൾ സഹിതം മേൽ ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
പൂർണമല്ലാത്ത അപേക്ഷ പരിഗണിക്കുന്നതല്ല. ഒക്ടോബർ 30 നു മുമ്പായി സ്‌കോളർഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ വിവരം അറിയിക്കുന്നതാണ്. ഈ വർഷം സ്‌കോളർഷിപ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ വർഷങ്ങളിൽ സ്‌കോളർഷിപ് നല്കുന്നതിന് അവരുടെ അക്കാദമിക് മികവു വിലയിരുത്തിയായിരിക്കും പരിഗണിക്കുക.